
രാംനാഥ് ഗോയെങ്ക അവാർഡ്, രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ജിഷ എലിസബത്ത് ഏറ്റുവാങ്ങി.
ന്യൂദില്ലി:ജേർണലിസ്റ്റുകൾക്ക് കിട്ടുന്നതിൽ രാജ്യത്തെ ഏറ്റവും അഭിമാനകരമായ പുരസ്കാരം – രാംനാഥ് ഗോയെങ്ക അവാർഡ്, രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ജിഷ എലിസബത്ത് ഏറ്റുവാങ്ങി. ഒരു ലക്ഷം രൂപയും ശിൽപവും അടങ്ങുന്ന അവാർഡ് ഡൽഹിയിൽ നടന്ന ചടങ്ങിൽ ഇന്നലെയാണ് (19 മാർച്ച് 2025) ഏറ്റുവാങ്ങിയത്.
തായ്ലാൻഡിലെ മനുഷ്യക്കടത്ത് സംഘങ്ങൾ കടത്തിക്കൊണ്ടുപോയ ഇന്ത്യൻ യുവാക്കളുടെ രക്തമുറയുന്ന അതിജീവന കഥ എഴുതിയതാണ് അവാർഡിന് അർഹമാക്കിയത്. ദീർഘകാലം മാധ്യമം ദിനപത്രത്തിൽ സീനിയർ സബ് എഡിറ്റർ ആയിരുന്നു. നിലവിൽ സ്വതന്ത്ര മാധ്യമപ്രവർത്തക ആണ്.
തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശിയാണ്. നിലവിൽ തിരുവനന്തപുരത്ത് ആണ് താമസം.കേരള സർക്കാരിൻ്റെ ഡോ. അംബേദ്കർ മീഡിയ അവാർഡ്
സംസ്ഥാന യുവജന ക്ഷേമ ബോർഡിൻ്റെ സ്വാമി വിവേകാനന്ദ യൂത്ത് അവാർഡ്
സംസ്ഥാന ജൈവ വൈവിധ്യ ബോർഡിൻ്റെ ഗ്രീൻ റിപോർട്ടർ അവാർഡ്
നാഷണൽ ഫൗണ്ടേഷൻ ഫോർ ഇന്ത്യയുടെ ദേശീയ മാധ്യമ അവാർഡ്,
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ബഡ്ഡിംഗ് ജേണലിസ്റ്റ് അവാർഡ്
എർത്ത് ജേർണലിസം നെറ്റ് വർക്കിൻ്റെ ഏഷ്യ – പസിഫിക് മീഡിയ ഫെല്ലോഷിപ്പ്
അവരുടെ തന്നെ റിന്യൂവബിൾ എനർജി മീഡിയ ഫെല്ലോഷിപ്പ്
ജേർണലിസം സെൻ്റർ ഓൺ ഗ്ലോബൽ ട്രാഫിക്കിങിൻ്റെ മനുഷ്യക്കടത്ത് സംബന്ധിച്ച മീഡിയ ഫെല്ലോഷിപ്പ്
റോയിട്ടേഴ്സ് ഹ്യൂമൺ ട്രാഫിക്കിങ് മീഡിയ ഫെല്ലോഷിപ്പ്
എറണാകുളം പ്രസ് ക്ലബ് ലീല മേനോൻ അവാർഡ്,
കേരള മീഡിയ അക്കാഡമി ഫെല്ലോഷിപ്പ് എന്നിവയടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.