ചാത്തന്നൂർ: ബൈക്ക് കവർച്ച ചെയ്തു കൊണ്ടുപോകുന്നത് തടയാൻ ശ്രമിച്ച യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പോലീസ് പിടിയിലായി. ഇടവ കണ്ണമൂട് കൃഷ്ണ നഗർ അനിൽകുമാർ മകൻ സായി കൃഷ്ണ (26), കാപ്പിൽ നടയിൽ വീട്ടിൽ ശ്രീനിവാസൻ മകൻ പാർത്ഥൻ (27) എന്നിവരാണ് പരവൂർ പോലീസിന്റെ പിടിയിലായത്. പൂതക്കുളം മുക്കട ലതിക വിലാസം വീട്ടിൽ ഭുവനചന്ദ്രൻ മകൻ അമലിനെ ആക്രമിച്ചു കൊല്ലപ്പെടുത്താൻ ശ്രമിച്ച കുറ്റത്തിനാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.18.12.2025 വ്യാഴാഴ്ച വൈകുന്നേരം 06.50 മണിയോടെ പൂതക്കുളം പഞ്ചായത്ത് ഓഫീസിന് സമീപമുള്ള അമലിന്റെ കടയുടെ മുന്നിൽ വെച്ചിരുന്ന ബുള്ളറ്റ് ബൈക്ക് പ്രതികൾ കവർച്ച ചെയ്തു കൊണ്ടുപോകുന്നത് കണ്ട അമൽ് അത് തടയാൻ ശ്രമിക്കുകയും അതേത്തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ തടഞ്ഞു നിർത്തിയപ്പോൾ പ്രതികളിൽ ഒരാൾ അമലിനെ കത്രിക പോലുള്ള ഒരായുധം വെച്ച് തലയ്ക്ക് അടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയും അമലിന് തലയ്ക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു.
സംഭവത്തിനു ശേഷം പ്രതികൾ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പ്രതികളെ കണ്ടെത്താൻ കൊല്ലം സിറ്റി ജില്ലാ പോലീസ് മേധാവി കിരൺ നാരായണൻ ഐ.പി.എസിന്റെ നിർദ്ദേശാനുസരണം ചാത്തന്നൂർ എ.സി.പി അലക്‌സാണ്ടർ തങ്കച്ചന്റെ നേതൃത്വത്തിൽ അന്വേഷണസംഘത്തെ രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്താനായത്. എസ്.ഐ സായിസേനന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും പരവൂർ ഇൻസ്‌പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ അഖിൽ എം. എസ്, പ്രീതി, സിപിഓ മാരായ അജേഷ്, നന്ദു, അൻഷാദ്, ദീപക്, ,സച്ചിൻ ചന്ദ്രൻ, ഷൈൻ രാജ്, അനൂപ് കൃഷ്ണൻ, സന്തോഷ്, ലിവിൻ ലാൽ എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Discover more from News12 India
Subscribe to get the latest posts sent to your email.




