കോർപ്പറേഷനിൽ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് സ്വതന്ത്രൻ പാറ്റൂർ രാധാകൃഷ്ണൻ.
കോർപ്പറേഷനിൽ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് സ്വതന്ത്രൻ പാറ്റൂർ രാധാകൃഷ്ണൻ. 50 അംഗങ്ങളുള്ള ബിജെപിക്ക് ഭരണത്തിൽ എത്താൻ സ്വതന്ത്രന്റെ പിന്തുണ നിർണായകം ആയിരുന്നു. 51 ആകുന്നതോടെ കേവലഭൂരിപക്ഷം ബിജെപിക്ക് ലഭിക്കും. പ്രസ്തതാവനയിലൂടെയാണ് പാറ്റൂർ രാധാകൃഷ്ണൻ പിന്തുണ അറിയിച്ചത്. കണ്ണമ്മൂല വാർഡിന്റെ ഗ്രീൻ ഫ്ലോ കണ്ണമ്മൂല എന്ന വികസനപത്രിക മൂന്ന് മുന്നണി സംവിധാനങ്ങൾക്കും നൽകിയിരുന്നു. എൻ.ഡി.എ കേരള ചെയർമാൻ രാജീവ് ചന്ദ്രശേഖർ മാത്രമാണ് ഗ്രീൻ ഫ്ലോ കണ്ണമ്മൂല പൂർണമായി നടപ്പിലാക്കാൻ പിന്തുണയ്ക്കുമെന്ന് സമ്മതിച്ച് പരസ്യ പ്രസ്താവന പുറപ്പെടുവിച്ചതെന്നും പാറ്റൂർ രാധാകൃഷ്ണൻ അറിയിച്ചു.





