അഞ്ചൽ: പ്രകൃതി സൗന്ദര്യത്തിന്റെ കാര്യത്തിൽ മലമേൽ തമ്പുരാട്ടിയാണ്. കിഴക്കൻ മേഖലയുടെ പ്രധാന ടൂറിസം കേന്ദ്രമായി മാറി കഴിഞ്ഞു മലമേൽ. ധാരാളം സഞ്ചാരികൾ വിദൂര ദേശങ്ങളിൽ നിന്നും സ്വദേശങ്ങളിൽ നിന്നും എത്താറുണ്ട്. മലമുകളിലെ കാറ്റും പ്രകൃതി ഭംഗിയും ഒന്നു കാണേണ്ട കാഴ്ച തന്നെയാണ്. മലമേൽ ടൂറിസം വികസന സാംസ്കാരിക സമിതിയുടേയും കൊല്ലം ജില്ലാ ടൂറിസം പ്രാമോഷൻ കൗൺസിലിൻ്റേയും സംയുക്ത ആഭിമുഖ്യത്തിലാണ് ഫെസ്റ്റ് സംഘടിപ്പിച്ചിട്ടുള്ളതെന്ന് ചെയർമാൻ ജ്യോതിഷ് കേശവനും കൺവീനർ എം സജ്ജാദും അറിയിച്ചു.
തിങ്കളാഴിച്ച ഉദ്ഘാടന സമ്മേളനം നടക്കും. ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ, പി.എസ് സുപാൽ എം എൽ എ, ജില്ലാ കലക്ടർ എൻ ദേവിദാസ്, എസ് ജയമോഹൻ, ജി സുന്ദരേശൻ, ബ്രെഷ് നേഷ് എന്നിവർ മുഖ്യ അതിഥികളായി പങ്കെടുക്കും. വിവിധ ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ, ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ, എന്നിവർ പങ്കെടുക്കും. രാത്രി 7 മുതൽ തിരുവാതിര (മലമേൽ ടൂറിസം ഡി.റ്റി പി.സി സ്റ്റാഫ് & സഹപ്രവർത്തകർ )
24ന് വൈകിട്ട് 5 മുതൽ പ്രാദേശിക കലാപരിപാടികൾ,
25 ന് വൈകിട്ട് 5 മുതൽ പ്രാദേശിക കലാപരിപാടികൾ, ക്രിസ്തുമസ് സന്ധ്യ, ഫ്ളവേഴ്സ് ടി.വി ഫെയിം താരങ്ങൾ പങ്കെടുക്കുന്ന എൻ്റെർടെൻമെൻ്റ്ഷോ
26 ന് വൈകിട്ട് 5 മുതൽ പ്രദേശിക കലാകാരന്മാരുടെ വിവിധ പരിപാടികൾ, നവ്യക എസ് അവതരിപ്പിക്കുന്ന നാടോടിനൃത്തം’
27 ന് വൈകിട്ട് 7 ന് കലയപുരം ആശ്രയുടെ നാടകം കനൽ കാറ്റ്
28 ന് വൈകിട്ട് 5 ന് സാംസ്കാരിക സന്ധ്യ, മുൻമന്ത്രി അഡ്വ കെ രാജു, വി.പി ഉണ്ണികൃഷ്ണൻ, റ്റി കെ വിനോദൻ, അഡ്വ ഡി സുരേഷ് കുമാർ, വി സുരേഷ് മഞ്ഞപ്പാറ ,ഡോ നിത്യ പി വിശ്വം, കെ ദേവകി, ബി രമേഷ്, ബി ഗോപകുമാർ, യു.വി വിഷ്ണു അറയ്ക്കൽ, ബി റെജി എന്നിവർ പങ്കെടുക്കും. തുടർന്ന് പ്രാദേശിക കലാകാരന്മാരുടെ കലാപരിപാടികൾ
29 ന് കൈ കൊട്ടി കളി, സാരംഗിഇടയo, ചടയമംഗലം രാജേഷ് കിങ്ങിണിയും കുടുംബവും അവതരിപ്പിക്കുന്ന കാവിലെ പാട്ട് (കരോക്കേ ഗാനമേള )
30 ന് വൈകിട്ട് 6 ന് കലാസന്ധ്യ
എൻ കെ പ്രേമചന്ദ്രൻ, ജ്യോതിഷ് കേശവൻ, കെ അജിതകുമാരി, നസീം ബീഗം, അശ്വതി, എൻ ഗീത, രേഖസുബിൻ, ഓടനാവട്ടം വിജയ പ്രകാശ്, എൻ കെ ബാലചന്ദ്രൻ,ഷജിൻ ബാബു എന്നിവർ പങ്കെടുക്കും തുടർന്ന് കലാപ്രതിഭകളെ ആദരിക്കും. തുടർന്ന് ഭാഗ്യലക്ഷ്മി നാഥിൻ്റെ ഉപകര സംഗീതം തുടർന്ന് മോഹിനിയാട്ടം അവതരണം ലക്ഷ്മി നന്ദ
31 ന് രാത്രി 9 ന് ഗാനമേള
അവതരണം
ബീറ്റ്സ് ഓഫ് ആലപ്പുഴ
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.