തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർസെക്കണ്ടറി പരീക്ഷാഫലം പ്രഖ്യാപിച്ചു. 77.81ശതമാനമാണ് വിജയമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. വൈകീട്ട് മൂന്നര മുതൽ വിവിധ വെബ്സൈറ്റുകളിലൂടെയും മൊബൈൽ ആപ്ലിക്കേഷനിലൂടെയും പരീക്ഷാഫലം ലഭ്യമാകും.വിജയശതമാനം 77.81.
കഴിഞ്ഞ വർഷത്തേക്കാൾ വിജയശതമാനം കുറഞ്ഞു.
പരീക്ഷ എഴുതിയവർ
3, 70,642
ഉപരി പഠനത്തിന് അർഹത നേടിയവർ – 2,88,394
30, 145 പേർക്ക് ഫുൾ എപ്ലസ് .
41 വിദ്യാർത്ഥികൾ ഫുൾ മാർക്ക് നേടി.
ഏറ്റവും കൂടുതൽ വിജയശതമാനം എറണാകുളം ജില്ലയിലും ഏറ്റവും കുറവ് കാസർകോട് ജില്ലയിലുമാണ്. ഏതെങ്കിലും പ്രതികൂല സാഹചര്യത്തില്‍ ഉപരിപഠനത്തിന് യോഗ്യത നേടാന്‍ കഴിയാത്തവര്‍ക്കും വിജയിച്ചവരില്‍ ആവശ്യമെങ്കില്‍ ഒരു വിഷയത്തില്‍ മാര്‍ക്ക് മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി ജൂണ്‍ 23 മുതല്‍ 27 വരെ സേ പരീക്ഷ നടത്തുമെന്നും മന്ത്രി അറിയിച്ചു. 68.44 ശതമാനമാണ് ആണ്‍കുട്ടികളുടെ വിജയശതമാനം. 1,96,690 പെണ്‍കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 1,65,234 വിദ്യാര്‍ഥികളും പരീക്ഷ പാസായി. 86. 65 ശതമാനമാണ് വിജയം.
Discover more from News12 INDIA Malayalam
Subscribe to get the latest posts sent to your email.