കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ ഉൾപ്പെടുന്ന അധ്യാപക സർവീസ് സംഘടന സമര സമിതി നടത്തുന്ന ജനുവരി 22 ന്റെ സൂചന പണിമുടക്കത്തിനെതിരെ സെക്രട്ടേറിയറ്റിലെ ഒരു സംഘടന ഇറക്കിയ നോട്ടീസിനെ കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ ശക്തമായി അപലപിക്കുന്നു.
കേരളത്തിലെ അധ്യാപകരും ജീവനക്കാരും ഇടതുപക്ഷ നയത്തിന് അനുസരിച്ചുള്ള വിഷയങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സൂചന പണിമുടക്കം നടത്തുന്നത്.
ഈ പണിമുടക്കിനെ രാഷ്ട്രീയ പ്രേരിതമായ പണിമുടക്ക് എന്നാണ് നോട്ടീസ് ഇറക്കിയ സംഘടന ആരോപിക്കുന്നത്.
എന്നാൽ ഈ പണിമുടക്കം രാഷ്ട്രീയ പ്രേരിതമല്ല. എന്നാൽ കൃത്യമായ രാഷ്ട്രീയം ഉള്ളത് തന്നെയാണ്. കേരളത്തിലെ ജീവനക്കാരുടെയും അധ്യാപകരുടെയും പെൻഷനും ആനുകൂല്യങ്ങളും സംരക്ഷിക്കുവാനുള്ള പോരാട്ടമാണ് ഞങ്ങൾ നടത്തുന്നത്.
വലതുപക്ഷ നവലിബറൽ നയങ്ങളുടെ സന്തതിയായ പങ്കാളിത്ത പെൻഷൻ പിൻവലിക്കണം എന്നത് ഇടതു കക്ഷികൾ 2002 മുതൽ ഉന്നയിക്കുന്നതാണ്.
കേരളത്തിൽ പങ്കാളിത്ത പെൻഷൻ പിൻവലിക്കുന്നുവെന്ന് കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ബഡ്ജറ്റ് പ്രസംഗത്തിൽ ബഹുമാനപ്പെട്ട ധനകാര്യ വകുപ്പ് മന്ത്രി പ്രഖ്യാപിച്ചതുമാണ്.
എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും എൻ പി എസ് വിഹിതം ജീവനക്കാരിൽ നിന്നും ഇപ്പോഴും ഈടാക്കുന്നു.
ഇത് അടിയന്തരമായി അവസാനിപ്പിച്ചുകൊണ്ട് കേരളത്തിലെ 2 ലക്ഷത്തോളം വരുന്ന എൻ പി എസിന്റെ ഇരകളായ ജീവനക്കാർക്ക് പഴയ പെൻഷൻ പുന സ്ഥാപിക്കണമെന്നതാണ് ഈ പണിമുടക്കത്തിലൂടെ ഞങ്ങളന്നയിക്കുന്ന ഒന്നാമത്തെ ആവശ്യം. 2013ൽ ഉമ്മൻചാണ്ടി സർക്കാർ ഇല്ലാതാക്കിയ പഴയ പെൻഷൻ പുനസ്ഥാപിച്ച സർക്കാരാണ് സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം ഇടത് സർക്കാർ എന്ന് ഭാവി ചരിത്രം രചിക്കുവാനാണ് ഞങ്ങൾ ഈ പോരാട്ടം നടത്തുന്നത്.
&
;
കുടിശ്ശികയായ 19%എ ഡി അനുവദിക്കുക, പതിനൊന്നാം ശമ്പള പരിഷ്കരണത്തിന്റെ കുടിക്കുകയായിട്ടുള്ള നാല് ഗഡു ആനുകൂല്യം അനുവദിക്കുക, പന്ത്രണ്ടാം ശമ്പള കമ്മീഷനെ നിയമിക്കുക, ലീവ് സറണ്ടർ മരവിപ്പിച്ചു നടപടി പിൻവലിക്കുക, മെഡിസെപ്പ് അപാകതകൾ പരിഹരിച്ച് സർക്കാർ ഏറ്റെടുക്കുക, കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക ഉപരോധ നയം പിൻവലിക്കുക തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങൾ.
ഇവയിൽ ഏതെങ്കിലും ഒരു കാര്യത്തിൽ ഏതെങ്കിലും സംഘടനയ്ക്കോ ജീവനക്കാർക്കോ വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ അതിൽ സംവാദം നടത്താൻ ഞങ്ങൾ തയ്യാറാണ്.
2024 ഡിസംബർ 11ന് 36 മണിക്കൂർ രാപ്പകൽ സമരം അവസാനിപ്പിച്ചപ്പോൾ ആണ് സമരസമിതി ജനുവരി 22 സൂചന പണിമുടക്കം പ്രഖ്യാപിച്ചത്.
അതിനുശേഷം ആഴ്ചകൾ കഴിഞ്ഞ് മറ്റേതെങ്കിലും സംഘടനകൾ ആ ദിവസത്തിൽ പണിമുടക്ക് പ്രഖ്യാപിച്ചാൽ അതിന്റെ ഉത്തരവാദികൾ ഞങ്ങളല്ല.
ജീവനക്കാർക്ക് വേണ്ടി ആര് പണിമുടക്ക് പ്രഖ്യാപിച്ചാലും ഞങ്ങൾ അതിനെ സ്വാഗതം ചെയ്യുന്നു.
ആയതിനാൽ ജനുവരി 22 ന്റെ പണിമുടക്കം സമ്പൂർണ്ണമാക്കണമെന്ന് മുഴുവൻ ജീവനക്കാരോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നതായ് എസ് സുധി കുമാർ പറഞ്ഞു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.