ക്രിസ്തുമസ്, പുതുവത്സരത്തോടനുബന്ധിച്ച് പൊതുവിപണിയില്‍ സംയുക്ത പരിശോധന നടത്തി.

കൊല്ലം :സപ്ലൈകോയില്‍ ക്രിസ്മസ് ഫ്‌ളാഷ് സെയിലും ഓഫറുകളും ആരംഭിച്ചു
സപ്ലൈകോയില്‍ സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമേ, നിത്യോപയോഗ സാധനങ്ങള്‍ക്ക് അഞ്ചു മുതല്‍ 30 ശതമാനം വരെ വിലക്കുറവ്. ശബരി ഉത്പന്നങ്ങള്‍ക്കും പ്രത്യേക വിലക്കുറവ് നല്കും. ഒരു കിലോ ശബരി അപ്പംപൊടി, പുട്ടുപൊടി എന്നിവയ്ക്കും 100 ഗ്രാം ചിക്കന്‍ മസാല, മീറ്റ് മസാല എന്നിവയ്ക്കും 15 രൂപ വീതം വിലക്കുറവ് ലഭിക്കും.
വിപ്രോ, പ്രോക്ടര്‍ അന്റ് ഗാംപിള്‍, കിച്ചന്‍ ട്രഷേഴ്‌സ്, ഐടിസി, കോള്‍ഗേറ്റ്, കെപിഎം നമ്പൂതിരീസ്, റെക്കിറ്റ്, എലൈറ്റ്, ബ്രിട്ടാനിയ, ജ്യോതി ലാബ്‌സ്, ടീം തായി തുടങ്ങിയ പ്രമുഖ കമ്പനികളുടെ നിത്യോപയോഗ ഉല്‍പ്പന്നങ്ങള്‍ക്ക് പ്രത്യേക ഓഫറുകളും ലഭിക്കും.
ജില്ല ഫെയറുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഡിസംബര്‍ 30 വരെ ഉച്ചയ്ക്ക് രണ്ടര മുതല്‍ നാലുവരെ ഫ്‌ളാഷ് സെയില്‍ നടത്തും. സബ്‌സിഡിയിതര ഉല്‍പ്പന്നങ്ങള്‍ക്ക് നിലവില്‍ നല്‍കുന്ന ഓഫറിനേക്കാള്‍ 10 ശതമാനം വരെ അധിക വിലക്കുറവ് ലഭ്യമാകും.

ക്രിസ്മസ് ആഘോഷിച്ചു
കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ ഭക്ഷ്യ കമ്മീഷന്‍ അംഗം അഡ്വ സബിതബീഗം ഉദ്ഘാടനം ചെയ്തു. ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. ഡി. ഷൈന്‍കുമാര്‍ അധ്യക്ഷനായി. സ്റ്റാഫ് കൗണ്‍സില്‍ പ്രസിഡണ്ട് ഡോ. കിരണ്‍ ബാബു ,അനിത തുടങ്ങിയവര്‍ പങ്കെടുത്തു.

സംയുക്ത ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു

വനിത ശിശു വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ചില്‍ഡ്രന്‍സ് ഹോം, ഒബ്സര്‍വേഷന്‍ ഹോം, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന ക്രിസ്തുമസ് ആഘോഷം സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം ഡോ.എഫ്. വില്‍സണ്‍ ഉദ്ഘാടനം ചെയ്തു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ സനില്‍ വെള്ളിമണ്‍ അദ്ധ്യക്ഷനായി. ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗങ്ങളായ കെ.കെ.ഷാജു, മോഹന്‍കുമാര്‍, ജില്ലാ ശിശുസംരക്ഷണ ആഫീസര്‍ രഞ്ജിനി, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങളായ അലന്‍ എം. അലക്‌സാണ്ടര്‍, എ.ആര്‍.രഞ്ജന, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം ആശാദാസ് തുടങ്ങിയവര്‍ പങ്കെടുത്തു. ഫാദര്‍ ജോബി മാത്യു കുട്ടികള്‍ക്ക് ക്രിസ്തുമസ് സന്ദേശം നല്‍കി.

ക്രിസ്തുമസ്, പുതുവത്സരത്തോടനുബന്ധിച്ച് പൊതുവിപണിയില്‍ സംയുക്ത പരിശോധന നടത്തി
ക്രിസ്തുമസ്, പുതുവത്സരത്തോടനുബന്ധിച്ച് ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ പൊതുവിപണിയില്‍ സംയുക്ത പരിശോധന നടത്തി. കൊറ്റങ്കര, പെരിനാട് പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലാണ് പരിശോധന നടത്തിയത്. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കുന്നുണ്ടോ എന്നും, ഉപഭോക്താക്കള്‍ക്ക് ബില്ലുകള്‍ നല്‍കുന്നുണ്ടോ എന്നും, പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത, അമിത വില ഈടാക്കല്‍ എന്നിവ കണ്ടെത്തുന്നതിനായി സിവില്‍ സപ്ലൈസ് വകുപ്പ് മുഖേനയും, പായ്ക്കിംഗ് ലേബലുകള്‍, തൂക്കത്തില്‍ കുറവ് എന്നിവ ലീഗല്‍ മെട്രോളജി വകുപ്പും, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ ഭക്ഷ്യ സുരക്ഷാ വകുപ്പും പരിശോധിച്ചു. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്തതടക്കമുള്ള നാല് കേസുകളും, ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍ നാല് കേസുകളും രജിസ്റ്റര്‍ ചെയ്തു. ലീഗല്‍ മെട്രോളജി വകുപ്പിന്റെ പരിശോധനയില്‍ 10,000 രൂപയോളം പിഴ ഈടാക്കിയിട്ടുണ്ട്. ജില്ലാ സപ്ലൈ ആഫീസര്‍ എസ്.ഒ. ബിന്ദു, ജൂനിയര്‍ സൂപ്രണ്ട് കെ.എസ്.ബിനി, ഭക്ഷ്യസുരക്ഷാ ഓഫീസര്‍ എസ്.ആര്‍.റസീമ, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ ആര്‍.വി രമ്യാ ചന്ദ്രന്‍, ഇന്‍സ്‌പെക്ഷന്‍ അസിസ്റ്റന്റ് എ. നാസര്‍, സപ്ലൈ ആഫീസിലെ ഇന്‍സ്‌പെക്ടര്‍മാരായ പത്മജ, അനില തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്നുള്ള ദിവസങ്ങളിലും പൊതു വിപണി പരിശോധന ശക്തമാക്കുമെന്ന് ജില്ലാ സപ്ലൈ ആഫീസര്‍ അറിയിച്ചു.

ഗതാഗതം നിരോധനം

കിഫ്ബി പദ്ധതിയിലുള്‍പ്പെട്ട ബാങ്ക് ജങ്ഷന്‍- പട്ടംതുരുത്ത് റോഡിലെ എസ്.കെ.ബി കടത്ത് (ചങ്കുരുത്തിക്കടവ്) മുതല്‍ കാരൂത്രക്കടവ് വരെയുള്ള ഭാഗത്ത് ഇന്റര്‍ലോക്കിങ് പ്രവൃത്തികള്‍ തുടങ്ങുന്നതിനാല്‍ ഈ റോഡില്‍ നാളെ (ഡിസംബര്‍ 23) മുതല്‍ ജനുവരി 15 വരെ ഗതാഗതം നിരോധിച്ചതായി എക്സി. എന്‍ജിനീയര്‍ അറിയിച്ചു. പേഴുംതുരുത്ത്, റെയില്‍വേ സ്റ്റേഷന്‍ ഭാഗങ്ങളിലേക്ക് പോകേണ്ട യാത്രക്കാര്‍ക്ക് ബാങ്ക് ജങ്ഷനില്‍ നിന്നും ‘എസ്’ വളവുവഴി തിരിഞ്ഞ് പോകേണ്ടതാണ്.

ക്ഷീരഗ്രാമം’ പദ്ധതിയിലേക്ക് അപേക്ഷിക്കാം

ക്ഷീരവികസന വകുപ്പ് വാര്‍ഷിക പദ്ധതി 2024-25- ന്റെ ഭാഗമായി പനയം, തൃക്കരുവ, ചടയമംഗലം, നെടുമ്പന പഞ്ചായത്തുകളില്‍ നടപ്പിലാക്കുന്ന ‘ക്ഷീരഗ്രാമം’ (മില്‍ക്ക്‌ഷെഡ് വികസന പദ്ധതി) പദ്ധതിയുടെ ഗുണഭോക്താവാകാന്‍ അപേക്ഷ ക്ഷണിച്ചു. https://ksheerasree.kerala.gov.in മുഖേന അപേക്ഷിക്കണം. വിവരങ്ങള്‍ക്ക് ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസനയൂണിറ്റ് ഓഫീസുകളുമായി ബന്ധപ്പെടാം. ഫോണ്‍ : 0474-2748098.

ഗതാഗതനിയന്ത്രണം
കുമ്മല്ലൂര്‍ പാലത്തിന്റെ കൈവരിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഡിസംബര്‍ 23 മുതല്‍ 2025 ജനുവരി 10 വരെ പാലത്തില്‍ക്കൂടിയുള്ള വലിയ വാഹനങ്ങള്‍ക്ക് ഗതാഗത നിരോധനം ഏര്‍പ്പെടുത്തി. വാഹനങ്ങള്‍ ഇത്തിക്കര ഓയൂര്‍ റോഡ് വഴി ഗതാഗതം നടത്തേണ്ടതാണെന്ന് പി.ഡബ്ല്യൂ.ഡി പാലങ്ങള്‍ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ജേണലിസം ഡിപ്ലോമ കോഴ്‌സ്
കെല്‍ട്രോണ്‍, തിരുവനന്തപുരം സെന്റ്ററില്‍ നടത്തുന്ന ജേണലിസം ഡിപ്ലോമ കോഴ്‌സുകള്‍ക്ക് പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധിഇല്ല. .തിരുവനന്തപുരം കെല്‍ട്രോണ്‍ സെന്റ്ററിലേക്ക് ഡിസംബര്‍ 24നകം അപേക്ഷിക്കണം. ഫോണ്‍: 9544958182, 0471 2325154.

ടെന്‍ഡര്‍
ശക്തികുളങ്ങര കുടുംബാരോഗ്യകേന്ദ്രത്തിന്റെ പരിധിയിലുള്ള ഏഴ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളുടെ പ്രവര്‍ത്തനത്തിനാവശ്യമായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാനതീയതി ജനുവരി നാല്.

ടെന്‍ഡര്‍
നെടുങ്ങോലം രാമറാവു മെമ്മോറിയല്‍ താലൂക്ക് ആശുപത്രിയില്‍ 2025 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ പ്രിന്റിംഗ് ജോലികള്‍ നിര്‍വഹിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഡിസംബര്‍ 26 ഉച്ചയ്ക്ക് 12നകം ടെന്‍ഡര്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0474 2512324.

ജില്ലാ വികസന സമിതി യോഗം ചേരും

ജില്ലാ വികസന സമിതി ഡിസംബര്‍ 28 രാവിലെ 11 ന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.