ആശാ വര്‍ക്കര്‍മാരുടെ നിരാഹാരസമരം തുടങ്ങി

തിരുവനന്തപുരം : സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശാ വര്‍ക്കാർമാർ പ്രഖ്യാപിച്ച നിരാഹാര സമരം ആരംഭിച്ചു.

ആദ്യഘട്ടത്തില്‍ മൂന്നുപേരാണ് നിരാഹാരം അനുഷ്ഠിക്കുന്നത്. കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാരുമായി നടന്ന ചർച്ചയിൽ തീരുമാനമാകാതെ വന്നതോടെയാണ് ആശ വര്‍ക്കര്‍മാര്‍ നിരാഹാര സമരം ആരംഭിച്ചത്.

അതേസമയം ആശവര്‍ക്കര്‍മാരുടെ സമരം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഡല്‍ഹിയിലേക്ക് പോയി. കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയുമായു വീണാ ജോര്‍ജ് കൂടിക്കാഴ്ച നടത്തും എന്നാണ്. അവ്യക്തതയോ തര്‍ക്കമോ ഒന്നുമില്ലെന്നും, കേന്ദ്ര സ്‌കീം പ്രകാരമുള്ള പദ്ധതിയില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആശാ വര്‍ക്കര്‍മാരുടെ പ്രതിഫലം കൂട്ടണം എന്നതടക്കമുള്ള ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ഉന്നയിക്കുമെന്നും മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ഇതിനിടെ വാർത്ത വരുന്നത് ആരോഗ്യ മന്ത്രി ക്യൂബൻ പ്രധിനിധികളുമിയി ചർച്ച നടത്തും എന്നൊക്കെ.

 

ദേശീയ ആരോഗ്യമിഷൻ സംസ്ഥാന കോർഡിനേറ്ററുമായി ബുധനാഴ്ച ഉച്ചയ്ക്ക് നടത്തിയ ചർച്ച തീരുമാനമാവാതെ പിരിഞ്ഞതിനു പിന്നാലെയായിരുന്നു ആരോഗ്യമന്ത്രിയുമായി ചർച്ച നടത്തിയത്. സർക്കാർ ഖജനാവില്‍ പണമില്ലെന്നും, യാഥാർത്ഥ്യ ബോധത്തോടെ കാര്യങ്ങള്‍ കണ്ട് സമരത്തില്‍ നിന്നും പിന്മാറണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍ മന്ത്രി വീണാ ജോർജ് തങ്ങളുടെ ആവശ്യങ്ങള്‍ ഒന്നും കേള്‍ക്കാൻ തയ്യാറായില്ലെന്നും, നിരാഹാര സമരത്തിന് മുന്നോടിയായി കണ്ണില്‍ പൊടിയിടാനുള്ള ഒരു ചർച്ച മാത്രമാണ് നടത്തിയതെന്നും ആശ വർക്കാർമാർ കുറ്റപ്പെടുത്തി.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response