28 May 2026
കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സിനകത്ത് കൂട്ട ആത്മഹത്യ,മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി.

എറണാകുളം : ജിഎസ്ടി അഡീഷണല്‍ കമ്മീഷണര്‍ മനീഷ് വിജയ്, സഹോദരി ശാലിനി, അമ്മ തുടങ്ങിയവരാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.എന്താണ് കൂട്ട ആത്മഹത്യയിലേക്കുള്ള കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി തൃക്കാക്കര പൊലീസ് പറഞ്ഞു.ക്വാട്ടേഴ്‌സിന്റെ അടുക്കളയില്‍ തുങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഒരാഴ്ചയായി ഝാര്‍ഖണ്ഡ് സ്വദേശിയായ മനീഷ് വിജയ് അവധിയിലായിരുന്നു. അവധി കഴിഞ്ഞിട്ടും തിരികെ ജോലിയില്‍ പ്രവേശിക്കാത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അന്വേഷിച്ച് വീട്ടിലെത്തി. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ ജനല്‍ തുറന്നുനോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.എന്ന് സഹപ്രവർത്തകർ പറഞ്ഞത്. മരണം നടന്നിട്ട് മൂന്നു ദിവസമെങ്കിലും ആയിട്ടുണ്ടാവും എന്ന് പോലീസ് പറഞ്ഞത്. എന്താവാം കൂട്ട ആത്മഹത്യയ്ക്ക് നയിച്ച സംഭവം എന്നത് തുടർ അന്വേഷണത്തിൽ അറിയാം.

Leave a Reply

Your email address will not be published. Required fields are marked *