ചടയമംഗലം : 2025 ഫെബ്രുവരി 14 ന് ചടയമംഗലത്തിൻ്റെയും ആയൂരിൻ്റേയും ഭാഗമായ ഇലവക്കോട് നടന്ന ബൈക്കപകടത്തിൽ ധീരജിന് ഗുരുതരമായ പരിക്കേറ്റത്. കെ എസ് ആർ ടി.സി സൂപ്പർ ഫാസ്റ്റ് ബൈക്കിലിടിക്കുകയായിരുന്നു. തുടന്ന് തൊട്ടടുത്തസർക്കാർ ആശുപത്രിയിൽഎത്തിക്കുകയും പരിക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചു. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് അന്നേ ദിവസം തിരുവനന്തപുരത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു18ന് മസ്തിഷ്ക മരണം സംഭവിക്കുകയുമായിരുന്നു. മസ്തിഷ്ക മരണം സംഭവിച്ച കോളേജ് വിദ്യാർത്ഥി ധീരജ് ആർ നായരുടെ (19) അവയവങ്ങൾ അഞ്ച് പേർക്ക് ഇനി പുതുജീവനേകും. കൊല്ലം ആയൂർ മാർത്തോമ കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിലെ ബി.കോം രണ്ടാം വർഷ വിദ്യാർത്ഥിയാണ് ധീരജ്.
ചടയമംഗലം അക്കോണം ജ്യോതിസ്സിൽ രാജേഷിന്റെയും ദീപയുടെയും മകനായ ധീരജിന്റെ്റെ ആറ് അവയവങ്ങളാണ് കേരളത്തിലെ വിവിധ ആശു പത്രികളിൽ ചികിത്സയിൽ കഴിയുന്ന അഞ്ചുപേർക്ക് ദാനം ചെയ്യാൻ തീരുമാനിച്ചത്. രണ്ട് കിഡ്‌നി, ലിവർ, ഹൃദയ വാൽവ്, രണ്ട് കണ്ണുകൾ എന്നിവയാണ് ദാനം ചെയ്തത്.അവയവദാനത്തിന്റെ പ്രാധാന്യം അറിയൂന്ന ബന്ധുക്കൾ അവയവദാന ത്തിന് സന്നദ്ധത അറിയിച്ചു മുന്നോട്ടു വരികയായിരുന്നു. മകൻ നഷ്ടപ്പെട്ട തീവ്ര വേദന യ്ക്കിടയിലും അവയവദാനത്തിന് അവർ തയ്യാറായി.മരണാനന്തര അവയവദാനം ഏകോപിപ്പി ക്കുന്ന കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാൻറ് ഓർഗനൈസേഷനാണ് (കെ -സോട്ടോ) അവയവദാനത്തി ൻ്റെ നടപടിക്രമങ്ങൾ നിർവഹിച്ചത്.ചടയമംഗലം സ്വദേശിയും കെഎസ്ആർടിസി കണ്ടക്ടറുമായ രാജേഷ് ജെ ബാബുവിന്റെയും ദീപയുടെയും മകനാണ് ധീരജ്.ധീരജിൻ്റെ സഹോദരി സഞ്ജന.എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്.സംസ്കാരം വൈകിട്ട് 4 ന് ചടയമംഗലത്തെ വീട്ടുവളപ്പിൽ.
ധീരജിനെക്കുറിച്ച്ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
ഹൃദയഭേദകമായ വാർത്തയായിരുന്നു കൊല്ലം ആയൂർ മാർത്തോമ കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ബി.കോം രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്ന ധീരജ് ആർ നായറിന്റെ മരണം. ബൈക്ക് അപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച പ്രിയപ്പെട്ട ധീരജിന്റെ ജീവൻ പൊലിഞ്ഞെങ്കിലും, അവന്റെ അവയവങ്ങളിലൂടെ അഞ്ച് പേർക്കാണ് പുതുജീവൻ നൽകിയത്. മരണത്തിലും ജീവിക്കുന്ന ഓർമ്മകൾ നൽകി ധീരജ് മാതൃകയായിരിക്കുകയാണ്. ഈ വലിയ നഷ്ടത്തിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. ഈ കഠിനമായ അവസ്ഥയിലും അവയവദാനത്തിന് തയ്യാറായ ധീരജിന്റെ അച്ഛന്റയും അമ്മയുടെയും മനസ്സിന് മുന്നിൽ നമിക്കുന്നു. മകൻ മരണശേഷവും ജീവിക്കുന്നു എന്നത് ഒരു വലിയ ആശ്വാസമാണ്.
കൊല്ലം ചടയമംഗലം സ്വദേശിയും കെഎസ്ആർടിസി കണ്ടക്ടറുമായ രാജേഷ് ജെ ബാബുവിന്റെയും ദീപയുടെയും മകനാണ് ധീരജ്.അകാലത്തിൽ പൊലിഞ്ഞുപോയ ധീരജിന്റെ ഓർമ്മകൾക്ക് മുൻപിൽ ഒരായിരം പ്രണാമം…
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.