വേഴാമ്പലിനെപ്പോലെ കാത്തിരിക്കാൻ വിധിക്കപ്പെട്ട ജീവനക്കാരും പെൻഷൻകാരും.

തിരുവനന്തപുരം:സർക്കാർ ജീവനക്കാർക്കിടയിലെ ശമ്പള ആനുകൂല്യവിതരണം മൂന്നുതരത്തി ലായതോടെ ജീവനക്കാർക്കിടയിൽ അസംതൃപ്തി പുകയുന്നു. സ്റ്റാറ്റ്യൂട്ടറി പെൻഷൻ, പങ്കാളി ആ പെൻഷൻ ജീവനക്കാരായി രണ്ട് വിഭാഗങ്ങൾ നിലവിലുണ്ട്. ഇവിടേക്കാണ് ആനുകൂല്യങ്ങൾ നൽകുന്നതിൽ ഓൾ ഇന്ത്യാ സർവിസ്  എന്ന മൂന്നാം വിഭാഗത്തെയും സർക്കാർ സൃഷ്ടിച്ചിരിക്കുന്നത്.മൂന്നാം വിഭാഗoജീവ നക്കാർക്ക് ക്ഷാമബത്ത അട ക്കമുള്ള ആനുകൂല്യങ്ങൾ കൃത്യ മായി നൽകുന്നുണ്ട്. ഇവരിലെ പങ്കാളിത്ത പെൻഷനിൽ ഉൾപ്പെ ട്ട ജീവനക്കാർക്ക് 14ശതമാനമാക്കി സർക്കാർ വിഹിതവും ഉയർ ത്തി, കേന്ദ്ര പങ്കാളിത്ത പെൻ ഷൻകാർക്കുള്ള ആനുകൂല്യങ്ങ ളും നൽകുന്നു. സ്റ്റാറ്റ്യൂട്ടറി പെൻ ഷനിൽ ഉൾപ്പെട്ട ജീവനക്കാർക്ക് നൂറുശതമാനം ശമ്പളവും ഡി. സി.ആർ.ജി, പെൻഷൻ കമ്മ്യൂ ട്ടേഷൻ അടക്കമുള്ള ആനുകു ല്യങ്ങളും ലഭിക്കുന്നുണ്ട്. എങ്കി ലും പങ്കാളിത്ത പെൻഷൻകാ രുടെ പത്ത്ശതമാനം ശമ്പളം പി ടിച്ചിട്ടും സ്റ്റാറ്റ്യൂട്ടറി പെൻഷനിൽ ഉൾപ്പെട്ടവരുടെ പെൻഷൻ ഉറപ്പു വരുത്താൻ സർക്കാർ തയാറല്ല.സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാ മബത്ത കുടിശ്ശിക 18 ശതമാന ത്തിലെത്തി. ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം മൂന്നുഗഡു ക്ഷാമബത്ത മാത്ര മാണ് അനുവദിച്ചത്.

ധനവകുപ്പ് നേരത്തെ അനു വദിച്ച മൂന്ന് ഗഡു ക്ഷാമബത്ത 2021 ജനുവരിയിലെയും ജൂലൈയിലെയും 2022 ജനുവരിയിലെയുമാണ്. എന്നാൽ, കുടിശ്ശിക നൽകാതിരുന്നതോടെ ആകെ 117 മാസത്തെ ക്ഷാമബത്തയാണ് നഷ്ടമായത്. ഇതുമൂലം ജീവനക്കാർക്ക് ഏതാണ്ട് മുക്കാൽ ലക്ഷം മുതൽ അഞ്ചര ലക്ഷം വരെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് സർവിസ് സംഘടനകൾ വി ശദീകരിക്കുന്നത്.

മുൻകാലങ്ങളിൽ ക്ഷാമബത്ത പ്രഖ്യാപിക്കുമ്പോൾ കുടിശ്ശിക പി.എഫ് അക്കൗണ്ടിൽ ലയിപ്പിക്കുന്ന പതിവ് തുടർന്നു വന്നിരുന്നു.ഇപ്പോൾ സമരങ്ങൾ ഒക്കെ അസ്തമിച്ച സ്ഥിതിയിലാണ് സംഘടനകൾ നടത്തുന്ന സമരങ്ങളോട് ഗവൺമെൻറ് നിഷേധാത്മകമായ നിലപാടാണ് സ്വീകരിക്കുന്നത് ഇതും സമരത്തിൻറെ ആവേശത്തേകെടുത്തുന്നു.പുതിയ ലോകവും ആധുനിക സമീപനങ്ങളും ആഗോളീകരണവും ഒക്കെ സിവിൽ സർവീസ് തന്നെ നഷ്ടപ്പെടുന്നുഎന്ന അവസ്ഥയിൽ എത്തുകയാണ് ആരും ചോദിക്കാനും പറയാനും ഇല്ലാത്ത ഒരു കാലം കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ ആ ചോദ്യങ്ങളെ അർഹിക്കുന്ന പ്രാധാന്യം നൽകാതെ അവർ തിരസ്കരിക്കുന്നു അത് വരുംകാലങ്ങളിൽ ഒരു വലിയ സമരത്തിൻറെ ഭാഗമായി അത് മാറാതിരിക്കും എന്ന് ആരും കരുതരുത് ഇനിയുള്ള ഓരോ ദിനങ്ങളും രാജ്യം സിവിൽ സർവീസിനെ കാണുന്നത് ഏതുതരത്തിൽ ആയാലും പണിയെടുക്കുന്നവന്റെ വികാരങ്ങളെ വിചാരങ്ങളെ മനസ്സിലാക്കാത്ത ഒരു ഗവൺമെൻറ് അത് രാജ്യത്ത് ഉണ്ടാകരുത് അതായിരിക്കും തൊഴിലാളി വർഗ്ഗം ആഗ്രഹിക്കുന്നത് വർഗ്ഗസമരങ്ങൾ വേണ്ടുവോളം ആവേശം ഉൾക്കൊണ്ട് മുന്നോട്ടു വന്നില്ല എങ്കിൽ ഇനിയും പലതും നമുക്ക് നഷ്ടപ്പെടാം.വലിയ സംഘടനകൾ എന്ന് അവകാശപ്പെടുന്നവരുടെ മുന്നിൽ ജനം തിങ്ങി കൂടുന്നു. ചെറിയ സംഘടനകൾ നടത്തുന്ന സമരങ്ങൾ അനാവശ്യ സമരങ്ങൾ ആണെന്ന് എണ്ണി പറയുന്നു. വലിയ സംഘടനയും ചെറിയ സംഘടനയും ഒന്നും വരുംകാലത്ത് അത്തരം ചിന്തകളും ചിന്താഗതികളും നഷ്ടപ്പെടും എന്നുള്ളത് തിരിച്ചറിയപ്പെട്ടാൽ അതാവും മാറ്റത്തിന് തിരി തെളിയുക. അവകാശങ്ങൾ ആർക്കും നിക്ഷേധിക്കാനാകില്ല.പിടിച്ചുവയ്ക്കാം എന്നു മാത്രം…..


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Leave a Response

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading