ആശാവർക്കന്മാരുടെ മഹാ സംഗമം നടത്താനൊരുങ്ങി ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ .

തിരുവനന്തപുരം: ആശാവർക്കന്മാരുടെ മഹാ സംഗമം നടത്താനൊരുങ്ങി ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ . കഴിഞ്ഞ ദിവസങ്ങളിൽ രാപ്പകൽ സമരം നടത്തി ആരോഗ്യ മന്ത്രി നേരിട്ട് ചർച്ചയ്ക്ക് വിളിച്ചെങ്കിലും സംഘടന ഭാരവാഹികൾ പറഞ്ഞ ഡിമാൻ്റുകൾ നടപ്പാക്കാൻ കഴിയില്ലെന്ന് അറിയിച്ചതോടെ സമരസമിതി നേതാക്കൾ ഇറങ്ങിപ്പോയിരുന്നു. തുടർന്ന് തലസ്ഥാനനഗരിയിൽ പ്രതിഷേധപ്രകടനം നടത്തിയിരുന്നു. ഇപ്പോൾ പുതിയ സമരമുറയുമായി എത്തുകയാണ് സംഘടന. ആശ വർക്കന്മാർക്ക് കേരളം സംസ്ഥാനം നൽകുന്ന ഓണറേറിയം മറ്റൊരു സംസ്ഥാനത്തും കിട്ടുന്നില്ല എന്ന വാദം ഉയർത്തിയെങ്കിലും ആശമാർ പിറകോട്ടില്ല എന്ന സൂചനയാണ് മഹാ സംഗമം എന്ന അജണ്ടയുമായി അവർ രംഗത്ത് എത്തുന്നത് .കർണാടകയിൽ അവർ നടത്തിയ സമരം വിജയം കണ്ട സാഹചര്യത്തിലാണ് കേരളത്തിലെ ആശമാരെ സംഘടിപ്പിച്ച് മഹാ സംഗമത്തിന് വേദിയൊരുക്കുന്നത്.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading