കൈക്കൂലി സംസ്ഥാനത്ത് 10 വർഷത്തിനിടയിൽ പിടിയിലായത് 298 സർക്കാർ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെട്ടത് 8 പേർ മാത്രം.

തിരുവനന്തപുരം: കൈക്കൂലി സംസ്ഥാനത്ത് 10 വർഷത്തിനിടയിൽ പിടിയിലായത് 298 സർക്കാർ ഉദ്യോഗസ്ഥർ.ശിക്ഷിക്കപ്പെട്ടത് 8 പേർ മാത്രം.ആശ്വസിക്കാം എട്ടു പേരെങ്കിലും ശിക്ഷ വാങ്ങിയല്ലോ, എന്നാൽ എത്ര ശിക്ഷ വാങ്ങിയാലും ഇത് കണ്ടും കേട്ടും നിൽക്കുന്ന ജീവനക്കാരിൻ ചിലർക്ക് കൈക്കൂലി വാങ്ങാതെ മുന്നോട്ടു പോകാൻ ആവില്ല. അതവർ മേടിച്ചു പഠിച്ചതാണ്. എല്ലാ രംഗത്തും ഇത് നടക്കുന്നുണ്ട്. കോൺട്രാക്ടറന്മാർ എത്ര ഇൻജിനിയർമാർക്കാണ് കൈക്കൂലി നൽകുന്നത്. എന്നാൽ പിടിക്കപ്പെടുന്നത് കുറച്ചു മാത്രം.എന്നാൽ ജനപ്രതിനിധികളും ,രാഷ്ട്രീയക്കാരും (എല്ലാവരുമില്ല ചിലർ മാത്രം) പറ്റുന്ന കമ്മീഷൻ ഇത് പിടിക്കപ്പെടുന്നില്ല. അതും കൈക്കൂലി തന്നെയാണ്. വിജിലൻസ് അതിന് കൂടി മാർഗ്ഗം കണ്ടെത്തണം.  സ്റ്റേറ്റ് പോലീസ് വിജിലൻസ് ഇപ്പോൾ ഇറങ്ങി തിരിച്ചിട്ടുണ്ട്. ആരായാലും പിടിക്കുക ശിക്ഷ പരമാവധി വാങ്ങിക്കൊടുക്കുക. നല്ല കാര്യം തന്നെ. ഇന്ന് സംസ്ഥാനത്ത് അതിന് നേതൃത്വം നൽകുന്നത് യോഗേഷ് ഗുപ്തയാണ് .കൈക്കൂലിക്കാരായ 200 ഉദ്യോഗസ്ഥരുടെ പട്ടിക വിജിലൻസ് ഇന്റലിജൻസ് വിഭാഗം തയ്യാറാക്കിയിട്ടുണ്ട്.

പട്ടികയിലുള്ളതിൽ ഭൂരിഭാഗവും റവന്യു വകുപ്പിലെ ഉദ്യോഗസ്ഥരാണെന്നാണ് വിവരം. ഇവരെ നിരന്തരം നിരീക്ഷിക്കണമെന്നും കുരുക്കിലാക്കാൻ ശ്രമിക്കണമെന്നും വിജിലൻസ് എസ് പിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെക്കുറിച്ച് ജനങ്ങളിൽ നിന്ന് വിവരം തേടുകയാണെന്നും വിജിലൻസ് വ്യക്തമാക്കി. ഉദ്യോഗസ്ഥരുടെ പ്രവർത്തനം എല്ലാ മാസവസാനവും വിലയിരുത്തണമെന്ന് വിജിലൻസ് ഡി ഐ ജിക്കും നിർദേശം നൽകിയിട്ടുണ്ട്.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.