തിരുവനന്തപുരം:സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി പെൻഷൻ ഔദാര്യമല്ല, അവകാശമാണ് എന്ന മുദ്രാവാക്യമുയർത്തി പെൻഷൻ ദിനാചരണം നടത്തി. തിരുവനന്തപുരത്ത് സംസ്ഥാന തല ഉദ്ഘാടനം മുതിർന്ന സി പി ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ നിർവഹിച്ചു. പങ്കാളിത്തപെൻഷൻ പിൻവലിക്കാൻ ഇടതുമുന്നണി സർക്കാർ സന്നദ്ധമാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് ബി. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ഗവണ്മെൻ്റ് എംപ്ലോയിസ് യൂണിയൻ ദേശീയ ജനറൽ സെക്രട്ടറി സി.ആർ. ജോസ് പ്രകാശ്, സംസ്ഥാന ട്രഷറർ എ.നിസാറുദീൻ, ആർ. ശരത് ചന്ദ്രൻ നായർ, എം.എ.ഫ്രാൻസിസ്, ഹരിചന്ദ്രൻ നായർ, എൻ.ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.
കൊല്ലത്ത് മുൻമന്ത്രി കെ.രാജുവും
ആലപ്പുഴയിൽ പെൻഷനേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി എൻ. ശ്രീകുമാറും , എറണാകുളത്ത് ജി. മോട്ടിലാലും തൃശൂരിൽ തമ്പിയും പാലക്കാട് സംസ്ഥാന സെക്രട്ടറി പി.എം. ദേവദാസും, കണ്ണൂരിൽ വി.ബാലനും കാസറഗോഡ് കിസാൻസഭ സംസ്ഥാന വൈസ് പ്രസിഡൻ്റ് ബങ്കളം കുഞ്ഞികൃഷ്ണനും ദിനാചരണ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.
വിവിധ ജില്ലകളിൽ നടന്ന ദിനാചരണ പരിപാടികൾക്ക്
ജയശ്ചന്ദ്രൻ കല്ലിംഗൽ, സുകേശൻ ചൂലിക്കാട്, ആർ. സുഖലാൽ, എ. ജി രാധാകൃഷ്ണൻ,ആർ. ബാലനുണ്ണിത്താൻ, എം.മഹേഷ് തുടങ്ങിയവർ നേതൃത്വം നൽകി.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.