14 June 2026
സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന എല്ലാ വിഭാഗം കോളേജുകളിലെയും വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി അനുവദിച്ചു.

തിരുവനന്തപുരം:സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന എല്ലാ വിഭാഗം കോളേജുകളിലെയും വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി അനുവദിച്ചു ഉത്തരവ് പുറപ്പെടുവിച്ചു.സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ ശിപാർശ വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന എല്ലാ വിഭാഗം കോളേജുകളിലെയും വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി അനുവദിക്കുവാൻ സർക്കാർ തീരുമാനിച്ചത്. വിദ്യാർത്ഥിനികൾക്ക് ഓരോ സെമസ്റ്ററിലും അനുവദിക്കുന്ന ഹാജർ കുറവ് പരിഹരിച്ചു നൽകുമ്പോൾ നിലവിൽ അനുവദിക്കപ്പെട്ടിട്ടുള്ള ഹാജർ കുറവിനേക്കാൾ 2 ശതമാനം ഇളവ് കൂടി അനുവദിക്കുന്നതിനും, ഓരോ പ്രോഗ്രാമിൻ്റെയും ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതികൾ വേണ്ട നടപടികൾ സാങ്കേതിക വിദ്യാഭ്യാസ വരുത്തുന്നതിനും ഡയറക്ടർ സ്വീകരിക്കേണ്ടതാണെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.