
കടൽ മണൽ ഖനനത്തിനെതിരെ, എ.ഐ.ടി.യു.സി ബഹുജന ശൃംഖല സൃഷ്ടിച്ചു
ഗുരുവായൂർ : പരിസ്ഥിതി ആഘാതവും തീര ശോഷണവും മത്സ്യസമ്പത്തിൻ്റെ നാശവും ഉണ്ടാക്കുന്ന കടൽ മണൽ ഖനനത്തിനെതിരെ എ.ഐ.ടി.യു.സി. ബഹുജന ശൃംഖല സൃഷ്ടിച്ച് പ്രതിഷേധിച്ചു.*
സമരം സി പി ഐ. ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ ജനങ്ങളുടെ ജീവിത സുരക്ഷയും ജനവികാരവും മാനിച്ച് കടൽ മണൽ ഖനനപദ്ധതിയിൽ നിന്നും പിൻതിരിയണമെന്ന് കേന്ദ്ര സർക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാരിൻ്റെ ബ്ലു ഇക്കണോമിനയത്തിൻ്റെ ഭാഗമായി കടലിലെ ധാതുസമ്പത്ത് സ്വകാര്യ കമ്പനികൾക്ക് ലേലം ചെയ്തു വിൽക്കുന്നതിന് രാജ്യത്ത് തുടക്കം ക്കുറിച്ചിരിക്കുന്നു. ഗുജറാത്തിലെ പോർബന്തർ തീരത്തുള്ള കടലിൽ നിന്ന് ചുണ്ണാമ്പും അന്തമാനിലെ നിക്കോബാർ തീരമേഖലയിലെ കടലിൽ നിന്ന് പോളിമെറ്റാലിക് പദാർത്ഥങ്ങളും കൊല്ലം, പരപ്പ തീരത്തുള്ള കടലിൽ നിന്നും മണലും ഖനനം ചെയ്യുന്നതിനുള്ള നീക്കം ആരംഭിച്ചിരിക്കുന്നു. രണ്ടാം ഘട്ടത്തിൽ ചാവക്കാട് കടലും ലക്ഷ്യമിടുന്നു.
കേന്ദ്ര സർക്കാർ കടൽ ഖനനപദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു
എൻ കെ.’ അക്ബർ എം.എൽ.എ മുഖ്യാതിഥിയായി പങ്കെടുത്തു. കോർപ്പറേറ്റുകളുടെ ലാഭ താത്പര്യത്തിനു വേണ്ടി നടത്തുന്ന കടൽഖനനപദ്ധതിയ്ക്കെതിരെ മുഴുവൻ ജനങ്ങളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻപ്രതിജ്ഞവാചകം ചൊല്ലി കൊടുത്തു.
ജില്ലാ പ്രസിഡൻ്റ് ടി.കെ. സുധീഷ്, അദ്ധ്യക്ഷത വഹിച്ചു. മത്സ്യ തൊഴിലാളി ഫെഡറേഷൻ ജില്ലാ സെക്രട്ടറി കെ.സി. സതീശൻ, ഇ.ടി ടൈസൻ മാസ്റ്റർ എം എൽ.എ, സി പി ഐ മണ്ഡലം സെക്രട്ടറി അഡ്വ. പി. മുഹമ്മദ് ബഷീർ, വി.ആർ മനോജ്, കെ.എം. ജയദേവൻ, ഗീത ഗോപി, എ.എസ്. സുരേഷ് ബാബു, രാഗേഷ് കണിയാം പറമ്പിൽ. എൻ. കെ. സുബ്രമുണ്യൻ, വിഎ. ഷംസുദ്ദീൻ, എ.എം സതീന്ദ്രൻ സി വി ശ്രീനിവാസൻഎന്നിവർ പ്രസംഗിച്ചു..
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.