
ഭാര്യ കഷ്ടപ്പെട്ടു പണമുണ്ടാക്കി നാട്ടിലേക്ക് അയയ്ക്കും ഭർത്താവ് അടിച്ചു പൊളിച്ചു ജീവിക്കും.
ചാലക്കുടി:ഭാര്യ കഷ്ടപ്പെട്ടു പണമുണ്ടാക്കി നാട്ടിലേക്ക് അയയ്ക്കും ഭർത്താവ് അടിച്ചു പൊളിച്ചു ജീവിക്കും.ഭാര്യ നാട്ടിലേക്ക് വരുന്നു എന്നറിയുമ്പോൾ ഭാര്യയെ പേടിയുള്ള ഭർത്താക്കന്മാർക്ക് വലിയ പ്രശ്നങ്ങളാണ്. ചാലക്കുടിയിലെ ബാങ്ക് കവർച്ചയുടെ ഉദ്ദേശലക്ഷ്യങ്ങൾ പലതായിരുന്നു.
ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്ക് ശാഖയില്‍ കവര്‍ച്ച നടത്തിയ പ്രതിയെ പിടികൂടി പോലീസ്.പോട്ട ആശാരിക്കാട് സ്വദേശി റിജോ ആന്റണി ആണ് പൊലീസ് പിടിയിലായത്. കട ബാധ്യത തീര്‍ക്കാനാണ് റിജോ കവര്‍ച്ച നടത്തിയത്. ഏഴര വര്‍ഷം ഗള്‍ഫില്‍ ജോലി ചെയ്ത ശേഷം മടങ്ങി യെത്തിയ ആളാണ് റിജോ ആന്റണി.
റിജോയുടെ ഭാര്യ ഇപ്പോഴും വിദേശത്ത് നഴ്‌സാണ്. ഇവർ നാട്ടിലേക്ക് അയച്ച പണം മുഴുവന്‍ ഇയാള്‍ മദ്യപിച്ചും ആഡംബരം കാണിച്ചും തീര്‍ത്തിരുന്നു. ഭാര്യ വരുന്നു എന്ന് അറിഞ്ഞപ്പോഴാണ് കവര്‍ച്ച നടത്തിയത്. സ്വന്തം സ്‌കൂട്ടറിലാണ് ഇയാള്‍ മോഷണത്തിനെത്തിയത്. നമ്പര്‍ വ്യാജമായിരുന്നു.മദ്യപിച്ചു കഴിഞ്ഞപ്പോൾ റിജോയ്ക്ക് തോന്നി കാണും ഫെഡറൽ ബാങ്കിൽ ചെന്നാൽ കടമെല്ലാം തീർക്കാം. ആ കരുതൽ ഇപ്പോൾ അകത്തുമായി. കഷ്ടപ്പാടിൻ്റെ അവസ്ഥയിൽ നിൽക്കുന്ന ഭാര്യയുടെ അവസ്ഥ ഇനി എന്താവും. അടിച്ചു സുഖിക്കുമ്പോൾ ഒന്നോർമ്മിക്കാമായിരുന്നു. ആ ഓർമ്മയില്ലാതായാപ്പോൾ ഇപ്പോൾ അകത്തായി.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.