ഗർഭിണിയായ ഭാര്യയെ നോക്കാൻ കഴിയുന്നില്ല. സ്വയം വെടിവെച്ചു പോലീസ് ഉദ്യോഗസ്ഥൻ.
മലപ്പുറം : കേരളത്തിലെ മലപ്പുറത്താണ് വേദനിക്കുന്ന രംഗം അരങ്ങേറിയത്. സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് കമാൻഡോ വിനീത് സ്വയം വെടിവച്ച് മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടെ ക്യാംപിൽ വച്ച് കൃത്യം നിർവ്വഹിച്ചത്. ദീർഘകാലമായി അവധി ലഭിക്കാത്തതിനെ തുടർന്നാണ് സ്വയം മരിക്കാൻ തീരുമാനിച്ചതെന്ന് സൂചനയുണ്ട്. വിനീതിൻ്റെ ഭാര്യ ഗർഭിണിയാണ് ഇവരെ പരിചരിക്കാനായി അവധി പല പ്രാവശ്യം ചോദിച്ചെങ്കിലും ലഭിച്ചില്ല. ഈ മനോവിഷമമാകും സ്വയം മരണം തിരഞ്ഞെടുത്തത്. ഉന്നതല പോലീസ് ഉദ്യോഗസ്ഥർ സ്ഥല ത്ത് എത്തി വേണ്ട ക്രമീകരണങ്ങൾ തുടങ്ങി. ഇന്ന് പോസ്റ്റ് മാർട്ടം നടക്കും മാവോയിസ്റ്റ് വേട്ടയ്ക്കും തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കും വേണ്ടി രൂപികരിച്ച സേനയാണ് എസ് ഒജി.





