കാഞ്ഞങ്ങാട് :റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതിയോ സമരമോ വികസന വിരുദ്ധമല്ലെന്നും പുതിയ വികസന സമീപനം അവതരിപ്പിക്കുകയാണെന്നും ഡോ.അജയകുമാർ കോടോത്ത് പ്രസ്താവിച്ചു. കാസറഗോഡ് ജില്ലാ സിൽവർ ലൈൻ പ്രതിരോധ സംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സുസ്ഥിരവും ജനപക്ഷവുമായ ഒരു കാഴ്ചപ്പാടാണ് സമിതി മുന്നോട്ടുവെക്കുകയാണ്. അദ്ദേഹം കൂട്ടിച്ചേർത്തു.
തുളു-മലയാളം സാഹിത്യകാരൻ ഡോ.എ.എം.ശ്രീധരൻ വിശിഷ്ടാതിഥിയായിരുന്നു. കെ.റെയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ സമരംചെയ്യുന്നവർ ഭാവിതലമുറയോടുള്ള താതാങ്ങളുടെ ഉത്തരവാദിത്വം നിർവഹിക്കുകയാണ്. മുനിസിപ്പൽ കൗൺസിലർ ലക്ഷ്മി തമ്പാൻ, സംസ്ഥാന രക്ഷാധികാരി കെ.ശൈവപ്രസാദ്, കെ.പി.ചന്ദ്രാംഗതൻ (മാടായിപ്പാറ സംരക്ഷണ സമിതി), വി.കമ്മാരൻ (സി.എം.പി), ടി.വി.ഉമേശൻ (സി.എം.പി), അഡ്വ.പി.സി.വിവേക്, ടി.സി.രാമചന്ദ്രൻ അഴിയൂർ, ശരണ്യരാജ് എന്നിവർ പ്രസംഗിച്ചു. സമിതി ജില്ലാ ചെയർമാൻ വി.കെ.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ കൺവീനർ അഡ്വ.ടി.വി.രാജേന്ദ്രൻ സ്വാഗതവും വി.കെ.വിനയൻ നന്ദിയും പറഞ്ഞു. പാലക്കാട് നടന്ന റോഡ് അപകടത്തിൽ നാല് വിദ്യാർഥികളുടെ മരണത്തിൽ സമ്മേളനം അനുശോചിച്ചു.
ഫോട്ടോ: കാഞ്ഞങ്ങാട് UBMC സ്കൂളിൽ നടന്ന കാസറഗോഡ് ജില്ല സിൽവർ ലൈൻ പ്രതിരോധ സംഗമം ഡോ.അജയകുമാർ ഉദ്ഘാടനംചെയ്യുന്നു.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.