“പെരുമ്പാവൂർ നഗരത്തിൽ വൻ തീപിടുത്തം”

പെരുമ്പാവൂര്‍:പെരുമ്പാവൂർ നഗരത്തിൽ വൻ തീപിടുത്തം. മുടിക്കൽ സ്വദേശി സക്കീർ ഹുസൈൻ ഉടമസ്ഥതയിലുള്ള മിൽസ്റ്റോറിനാണ് പുലര്‍ച്ചെ തീ പിടിച്ചത്.പെരുമ്പാവൂർ മാർക്കറ്റ് ജംഗ്ഷനിലാണ് ഈ സ്ഥാപനം. ഫയർഫോഴ്സ് എത്തി തീയണക്കാൻ ശ്രമം തുടരുന്നു. മില്‍ സ്റ്റോറിൽ സൂക്ഷിച്ചിരുന്ന മിഷനറികൾ പൂർണമായും കത്തി നശിച്ചു.കാരണം വ്യക്തമല്ല. ഈ കെട്ടിടത്തിന്റെ താഴത്തെ നിലയിലും സമീപത്തും നിരവധി വ്യാപാരസ്ഥാപനങ്ങൾ ഉണ്ട്. മില്‍ സ്റ്റോഴ്സ് സ്ഥാപനത്തിന്റെ മുകൾ നിലയിലെ ഗോഡൗണിലാണ് തീപിടുത്തം

മറ്റ് വ്യാപാരസ്ഥാപനങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമം തുടരുകയാണ്. വിവിധ സ്റ്റേഷനുകളിൽ നിന്നായി 7 യൂണിറ്റ് ഫയർഫോഴ്സുകൾ ശ്രമം തുടരുന്നു. ആദ്യം ഉണ്ടായിരുന്നതിനേക്കാൾ തീ പടരുന്നതിന്റെ കാഠിന്യം അല്പം കുറഞ്ഞിട്ടുണ്ട് തീ പൂർണമായും നിയന്ത്രണവിധേയം ആയിട്ടില്ല.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading