കെ എസ് ആർ ടി സി യിലെ ജീവനക്കാരുടെശമ്പളം നൽകുന്ന കാര്യം മാത്രമാണോ പ്രശ്നം.

തിരുവനന്തപുരം: ജോലി ചെയ്താൽ കൂലി നൽകണം .ചുമ്മാതെ ജോലി ചെയ്യുകയല്ല. ചെയ്യുന്ന ജോലിയുടെ കാശ് ഒരു പൈസ പോലും കളയാതെ കൊണ്ടടയ്ക്കുകയാണ്. അങ്ങനെ ചെയ്യുന്നവർക്ക് ശമ്പളം കൊടുക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്. ആരുടേയും വീട്ടിൽ നിന്ന് കൊണ്ടുവരേണ്ടതില്ല. .കുറച്ചു നാളായി ശമ്പള തള്ള് തുടങ്ങിയിട്ട്. KSRTC യിലെ പ്രശ്നം അതാണോ, അല്ല കഴിഞ്ഞ കുറെ നാളുകളായി ലാഭത്തിലാക്കാൻ കഴിയുന്ന ഒരു പൊതുമേഖല സ്ഥാപനം അന്ന് ഭരിച്ചവരെല്ലാം ചേർന്ന് നഷ്ടത്തിലാക്കി. എന്ന് പറയുന്നതാണ് നല്ലത്. എന്താണ് KSRTC ഇങ്ങനെ ആയത്. സർവ്വത്ര അഴിമതി, കെടുകാര്യസ്ഥത തുടങ്ങി ഓരോ കാലഘട്ടത്തിലും വന്ന മന്ത്രിമാർ നടത്തിയ പരിഷ്ക്കാരങ്ങൾ ഈ സംവിധാനത്തെ ഇല്ലാതാക്കി. എല്ലാത്തിനും കമ്മീഷൻ എന്ന അജണ്ടയാണ് ഈ സംവിധാനത്തെ നശിപ്പിച്ചത്. അതിന് പാവം തൊഴിലാളികൾ എന്തു പിഴച്ചു. തിരുവനന്തപുരം തമ്പാനൂർ മുതൽ അങ്ങ് കാസറഗോഡ് വരെ കഴിഞ്ഞ കാലങ്ങളിൽ നിർമ്മിച്ച ബഹുനില കെട്ടിടങ്ങൾ വേണ്ടിയിരുന്നോ, എന്തിനാണ് ഇതൊക്കെ നിർമ്മിച്ചത്. എന്തു ഫലമാണ് ഇതുകൊണ്ട് ഉണ്ടാകുന്നത്. തമ്പാനൂർ ആണെങ്കിൽ ഡിപ്പോയിൽ എത്തുന്ന ബസ്സുകൾക്ക് കൃത്യമായ പുറത്തുകടക്കാൻ പെടാപാടുപെടുകയാണ്. ഉള്ള സ്ഥലം കെട്ടിടത്തിനായ് അപഹരിച്ചു. ഇത്തരം കെട്ടിടങ്ങളുടെ നിർമാണത്തിലൂടെ കോടികളുടെ അഴിമതിയാണ് നടന്നിട്ടുള്ളത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്ഥലവും സൗകര്യവും ഉള്ളത് KSRTC യ്ക്കാണ്. കാലകാലങ്ങളിൽ ഭരണത്തിലിരുന്നവർ പൊതുമേഖല സ്ഥാപനത്തിൻ്റെ രക്ഷയല്ല നോക്കിയത് അവരുടെയും പരിവാരങ്ങളുടേയും കീശ വീർപ്പിക്കലായിരുന്നു. ഇന്ന് അതിൻ്റെ ദുരന്തം അനുഭവിക്കുന്നത് തൊഴിലാളികളും. യാത്ര കഴിഞ്ഞ് വരുന്ന ബസ്സുകൾ കൃത്യമായി അറ്റകുറ്റപണികൾ ചെയ്യാറുണ്ടോ? ബസ്സുകൾ കഴുകി വൃത്തിയാക്കാറുണ്ടോ?തള്ളലുകൾക്ക് യാതൊരു കുറവുമില്ല എന്നത് മിച്ചം. ഇവിടെ പണിതു പൂർത്തിയാക്കിയ കെട്ടിടങ്ങൾ വാടകയ്ക്ക് നൽകണം. സർക്കാർ ആഫീസുകൾ പലതും ഇപ്പോഴും വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. ബാങ്കുകൾ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇവരെയൊക്കെ ഇവിടേക്ക് എത്തിക്കണം. മാന്യമായ വാടകയ്ക്ക് നൽകണം. പഴയ ബസ്സുകൾ ലേലത്തിൽ നൽകണം. അത് വീണ്ടും മോടിപിടിപ്പിക്കാൻ ശ്രമിക്കരുത്. കരാർ വൽക്കരണം ഈ മേഖലയിൽ അവസാനിപ്പിക്കണം. ജീവനക്കാരന് ശമ്പളം കൃത്യമായി നൽകുമെന്ന് മന്ത്രി പറഞ്ഞു കഴിഞ്ഞു. എന്നാൽ പങ്കാളിത്തപെൻഷൻ പരിതിയിൽ കയറിയ ജീവനക്കാരുടെ വിഹിതം പിടിക്കുന്നുണ്ട്, KSRTC യുടെ വിഹിതം അടയ്ക്കുന്നുണ്ടോ? അറിയാൻ കഴിഞ്ഞത് ജീവനക്കാർ നൽകിയ വിഹിതവും ഇല്ല. KSRTC വിഹിതം നൽകിയിട്ടുമില്ല എന്ന വിവരാവകാശ രേഖ ഉണ്ടെന്ന് മനസ്സിലാക്കുക .എന്താവും ജീവനക്കാരുടെ നാളത്തെ ഗതി ഇത്തിരി പൈസയ്ക്ക് അത്യാവശ്യം വന്നാൽ ലോണെടുക്കാൻ സർക്കാർ ജീവനക്കാർക്ക് കഴിയും. പക്ഷേ KSRTC ജീവനക്കാർ വേഴാമ്പലിനെപ്പോലെ കാത്തിരിക്കണം.ഇതൊക്കെ പ്രിയപ്പെട്ട ഗണേശ് കുമാർ മനസ്സിലാക്കി തൊഴിലാളികളെ ചേർത്ത് പിടിച്ച് കൊണ്ടുപോയാൽ ലാഭകരമാക്കാം.ഇപ്പോഴത്തെ KSRTC ആസ്ഥി എത്രയാണ്, കടം എത്രയാണ്, വരുമാനം എത്രയാണ്. നമുക്ക് ഈ സ്ഥാപനത്തെ രക്ഷപ്പെടുത്താൻ എന്തു നടപടി സ്വീകരിക്കാം ഇത് പൊതുജനത്തെ ഒരു ധവളപത്രത്തിലൂടെ അറിയിക്കുക.

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response