26 May 2026
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിഅഖില്‍ദേവ് (29) പിടിയില്‍

കരുനാഗപ്പള്ളി :യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ ഒരാള്‍ കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായി. തഴവ മണപ്പള്ളി തിരുവോണത്തില്‍ ദേവരാജന്‍ മകന്‍ അഖില്‍ദേവ് (29) ആണ് പിടിയിലായത്. 4-ാം തീയതി രാത്രി 10 മണിയോടെ അഴകിയകാവിന് സമീപം നില്‍ക്കുകയായിരുന്ന യുവാവിനെ അഖില്‍ അടക്കമുള്ള പ്രതികള്‍ വാഹനത്തിലെത്തി അസഭ്യം പറയുകയും ആക്രമിക്കുകയും ആയിരുന്നു. വടികൊണ്ടുള്ള ആക്രമണത്തില്‍ യുവാവിന്റെ മുഖത്ത് പരിക്കേല്‍ക്കുകയും പല്ല് ഇളകിപ്പോവുകയും ചെയ്തു. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തല്‍ പ്രതികള്‍ക്കെതിരെ കരുനാഗപ്പള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഒളിവിലായിരുന്ന അഖിലിനെ പിടികൂടുകയുമായിരുന്നു. മറ്റുപ്രതികളും ഉടന്‍ പിടിയിലാകുമെന്ന് കരുനാഗപ്പള്ളി പോലീസ് അറിയിച്ചു. കരുനാഗപ്പള്ളി ഇന്‍സ്‌പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ഷമീര്‍, കണ്ണന്‍, ഷാജിമോന്‍ എസ്.സിപിഒ മാരായ ഹാഷിം, രാജീവ്കുമാര്‍, ബീന എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *