സംസ്ഥാന സർക്കാരിന്റെ കേരളശ്രീ അവർഡിന് അർഹയായ ഷൈജ ബേബിയെ എ ഐ ടി യു സി സംസ്ഥാന കൌൺസിൽ ആദരിച്ചു.
ഇന്ന് മേപ്പാടിയിൽ നടന്ന തൊഴിലാളി പുനരധിവാസ കൺവെൻഷനിൽ
സംസ്ഥാന ജനറൽ സെക്രട്ടറി കെ. പി. രാജേന്ദ്രൻ മെമെന്റോ നൽകി.
സാമൂഹ്യ സേവന മേഖലയിലെ മികച്ച പ്രവർത്തനത്തിനാണ് ആശ വർക്കർ ആയ ഷൈജ ബേബിയെ കേരളശ്രീ പുരസ്കാരത്തിനു തിരഞ്ഞെടുത്തത്.
എ ഐ ടി യു സി പ്രവർത്തകയായ മേപ്പാടി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ആണ്.മാർച്ച് 17 തിരുവനന്തപുരം രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും..
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.