ഹൈന്ദവ സംഘടനകളുമായി പൊലീസ് ചർച്ച നടത്തും.എന്നാൽ ഇത് മതപരമായ വിഷയമാക്കി എടുക്കുന്നതിനും ചിലർ ശ്രമം നടത്തി തുടങ്ങി.
ദുരൂഹത നിറഞ്ഞ നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണം അന്വേഷിക്കാൻ രണ്ട് ദിവസം കഴിഞ്ഞ് കല്ലറ പൊളിക്കാൻ തീരുമാനം. രണ്ട് ദിവസത്തിനുള്ളിൽ ഹൈന്ദവ സംഘടനകളുമായി പൊലീസ് ചർച്ച നടത്തും. കുടുംബാംഗങ്ങളുടെ മൊഴിയിൽ വൈരുധ്യമുള്ളതിനാൽ കല്ലറ പൊളിച്ച് പരിശോധന നടത്തണമെന്ന് സംഘടനകളുമായി ഇന്നലെ നടന്ന പ്രാഥമിക ചർച്ചയിൽ സബ് കളക്ടറും പൊലീസും അറിയിച്ചു.എന്നാൽ മക്കളുടെ മൊഴിയെടുത്ത പോലീസിന് അവരുടെ മൊഴിയിലെ വൈരുദ്ധ്യങ്ങൾ പോലീസിനെ കുഴയ്ക്കുന്നത്. ഇത് ഹൈന്ദവ വിഷയമാക്കി എടുക്കുന്നതിനും ശ്രമങ്ങൾ ഉണ്ട്. എന്നാൽ കല്ലറ പൊളിക്കുന്നതിൻ്റെ കലക്ടർ ഉത്തരവ് കുടുംബാംഗങ്ങൾക്ക് നൽകി കഴിഞ്ഞു.
ഗോപൻ സ്വാമി ഇക്കഴിഞ്ഞ വ്യഴാഴ്ച മരിച്ച ശേഷം ഒരു പ്രസിൽ നിന്നും സമാധിയായതായുള്ള പോസ്റ്റർ പ്രിൻ്റ് ചെയ്തുവെന്നാണ് മകൻ്റെ മൊഴി. ഈ പോസ്റ്റർ പതിച്ചപ്പോഴാണ് മരണ വിവരം പുറം ലോകം അറിഞ്ഞത്. നിലവില്‍ നെയ്യാറ്റിൻകര ആറാംമൂട് സ്വദേശി ഗോപൻ സ്വാമിയെ കാണാനില്ലെന്ന കേസാണ് നെയ്യാറ്റിൻകര പൊലീസ് എടുത്തിരിക്കുന്നത്. നാട്ടുകാർ നൽകിയ പരാതിയിലാണ് പൊലീസ് കേസ്. എന്നാല്‍, അച്ഛൻ സമാധിയായെന്നും കുടുംബാംഗങ്ങള്‍ ചേർന്ന് സംസ്കാര ചടങ്ങുകള്‍ നടത്തി കോണ്‍ക്രീറ്റ് സ്ലാബ് സ്ഥാപിച്ചുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സമാധി തുറക്കാൻ അനുവദിക്കില്ലെന്നാണ് കുടുംബത്തിന്‍റെ നിലപാട്.
ഗോപൻ സ്വാമി വ്യാഴാഴ്ച രാവിലെ 11 മണിയോടെ നടന്ന് പോയി കല്ലറയിലിരുന്ന് സമാധിയായെന്നാണ് മകൻ ആദ്യം രാജസേനൻ പറഞ്ഞത്. എന്നാൽ ഗോപൻ സ്വാമി അതീവ ഗുരുതാവസ്ഥയിൽ കിടപ്പിലായിരുന്നെന്നും വ്യാഴാഴ്ച രാവിലെ പോയി കണ്ടിരുന്നെന്നുമാണ് അടുത്ത ബന്ധുവിന്‍റെ മൊഴി. വീട്ടുകാരുടെയും അടുത്ത ബന്ധുക്കളുടെയും പരസ്പര വിരുദ്ധമായ മൊഴിയാണ് പൊലീസിന് മുന്നിലുള്ളത്. ഗോപൻസ്വാമിയെ അപായപ്പെടുത്തിയതാകാമെന്ന നാട്ടുകാരുടെ പരാതിയും നിലവിലുണ്ട്.ഏതായാലും കൂടുതൽ പോലീസിനെ വിന്യസിക്കേണ്ടിവരും. ഈ വിഷയം അപായപ്പെടുത്തൽവിഷയമായി എടുക്കണം. മനുഷ്യവകാശ വിഷയമാണ്. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും ഈ കാര്യത്തിൽ ഏക അഭിപ്രായ രൂപീകരണവും ആവശ്യമാണ്.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.