മാർച്ച് മാസത്തോടെ പണി പൂർത്തിയാക്കുന്ന പുതിയ എയർകണ്ടീഷൻ ബോട്ട് പറശ്ശിനിക്കടവിൽ സർവീസ് നടത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ.
തളിപ്പറമ്പ:എം വി ഗോവിന്ദൻ എംഎൽഎയുടെ വികസന ഫണ്ടിലൂടെ അംഗീകാരം നൽകിയ പദ്ധതികളായ പറശ്ശിനിക്കടവ് ബോട്ട് ടെർമിനൽ വിപുലീകരണം,പറശ്ശിനി ബസ് സ്റ്റാൻഡ് മുതൽ പാലം വരെ സൗന്ദര്യവൽക്കരണം, പറശ്ശിനിപ്പുഴയുടെ തീര സംരക്ഷണം തുടങ്ങിയവയുടെ പ്രവൃർത്തി ഉദ്ഘാടനവും രണ്ട് ബോട്ടുകളുടെ സർവീസ് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം .
പാസഞ്ചർ കം ടൂറിസം എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാരിൻ്റെ ഫണ്ട് ഉപയോഗിച്ച് പറശ്ശിനിയിൽ വിവിധ ടൂറിസം പദ്ധതികൾ നടപ്പിലാക്കിയത്.
3.5 കോടിരൂപ ചെലവഴിച്ച് വിപുലീകരിക്കുന്ന ബോട്ട് ടെർമിനലും,
ഒരുകോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന പശ്നിക്കടവ് പുഴയുടെ തീരസംരക്ഷണവും, 2.84 കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന പറശ്ശിനിക്കടവ് സൗന്ദര്യവൽക്കരണവും, പുതുതായി സർവീസ് ആരംഭിക്കുന്ന രണ്ട് ബോട്ടുകളും കേരളത്തിൻറെ ടൂറിസം സ്വപ്നങ്ങൾക്ക് പുത്തൻ ഉണർവേകുന്നു.
കേരളത്തിൻ്റെ ടൂറിസത്തെ ലോക ശ്രദ്ധയിലേക്ക് കൊണ്ടുവരാൻ വിവിധ പദ്ധതികൾ നടപ്പാക്കുമെന്ന് ഉദ്ഘാടന വേളയിൽ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു.
വൈകുന്നേരം 6 മണിക്ക് ശേഷം പറശ്ശിനി ഭാഗങ്ങളിൽ ബസ്സുകൾ സർവീസ് നടത്താത്തതിൽ ഉടൻ പരിഹാരം ഉണ്ടാക്കുമെന്നും, സർവീസ് നടത്താൻ ഒരുക്കമല്ലാത്ത ബസ്സുകളുടെ പെർമിറ്റ് വാങ്ങി വെക്കും എന്നും മന്ത്രി പറഞ്ഞു
കെ എസ് ആർ ടി സി യുടെ വിപുലമായ പിൽഗ്രിം ടൂറിസം പദ്ധതി ആരംഭിക്കാൻ പോകുന്നതായും മന്ത്രി പറഞ്ഞു.ചടങ്ങിൽഎം വി ഗോവിന്ദൻഎം എൽ എ ഓൺലൈനായി അധ്യക്ഷതവഹിച്ചു.എം എൽ എ മാരായ കെ വി സുമേഷ്,എം വിജിൻ തുടങ്ങിയവർ വിശിഷ്ടാതിഥികളായി. ആന്തൂർ നഗരസഭ ചെയർമാൻപി മുകുന്ദൻ ,മയ്യിൽ പഞ്ചായത്ത് പ്രസിഡണ്ട്എം വി അജിത, ആന്തൂർ നഗരസഭ വൈസ് ചെയർമാൻവി സതീദേവി, കെ വി പ്രേമരാജൻ,കെ വി ജയശ്രീ,യു രമ, പി വി ഗോപിനാഥ്,
ടി നാരായണൻ,എ എൻ ആന്തൂരാൻ , സമദ് കടമ്പേരി ,,സംസ്ഥാന ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി നായർ ഐ എ സ് , ടൂറിസം ഡെപ്യൂട്ടി ഡയറക്ടർടി സി മനോജ്, ആഷ ബീഗം , ഹാരിസ് കരീം തുടങ്ങിയവർ പങ്കെടുത്തു.
രാജൻ തളിപ്പറമ്പ





