
ചേർത്തല കെ.എസ്. ആർ. ടി. സി ഡിപ്പോയിൽ നിന്നും കൂടുതൽ സർവ്വീസുകൾ ആരംഭിക്കുo.
ആലപ്പുഴ: ചേർത്തല കെ.എസ്. ആർ. ടി. സി ഡിപ്പോയിൽ നിന്നും കൂടുതൽ സർവ്വീസുകൾ ആരംഭിക്കുന്നതിനും നിലവിലുള്ള സർവ്വീസുകൾ പുന:ക്രമീകരിക്കുന്നതിനും ധാരണയായി. കൃഷിമന്ത്രി പി.പ്രസാദ് ഗതാഗത മന്ത്രി K B ഗണേഷ് കുമാറുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. യാത്രക്കാർ കൂടുതൽ ഉള്ള റൂട്ടുകളിൽ കൂടുതൽ സർവ്വീസുകൾ ഏർപ്പെടുത്തുന്നത് പരിഗണിക്കും. കൃഷിമന്ത്രിയുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ ചെലവിൽ ചേർത്തല കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ വനിതാ വിശ്രമ കേന്ദ്രം നിർമ്മിക്കുന്നതിനായി തുടർപ്രവർത്തനങ്ങൾക്ക് PWD കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയറെ ചുമതലപ്പെടുത്തി. കോവിഡിന് മുൻപ് രാവിലെ ഉണ്ടായിരുന്ന വയലാർ എട്ടുപുരയ്ക്കൽ , തുറവൂർ വളമംഗലം സർവ്വീസുകൾ പുനരാംരംഭിക്കും. എല്ലാ ദിവസവും രാവിലെ അർത്തുങ്കലിൽ നിന്നും തിരുവനന്തപുരത്തേക്ക് സർവ്വീസ് ആരംഭിക്കുന്നതിനും തീരുമാനമായി. രാത്രി അർത്തുങ്കലിൽ തങ്ങി സർവ്വീസ് നടത്തുന്ന
രീതിയിലായിരിക്കും ഇത്. രാവിലെയുള്ള എറണാകുളം – ചെല്ലാനം – അന്ധകാരനഴി – അർത്തുങ്കൽ – വണ്ടാനം മെഡിക്കൽ കോളേജ് സർവീസ് വൈകുന്നേരം തിരികേയും ആരംഭിക്കും. ചേർത്തലയിൽ നിന്നും കമ്പത്തേക്കും പഴനിയിലേക്കുമുള്ള സർവ്വീസുകൾ ലാഭകരമാക്കുന്നതിന് റൂട്ട് പുനക്രമീകരിക്കും. ചേർത്തല -തുറവൂർ – ഗുരുവായൂർ സർവ്വീസും പരിഗണനയിലുണ്ട്. ചേർത്തല – കണിച്ചുകുളങ്ങര – ആലപ്പുഴ സിവിൽ സ്റ്റേഷൻ സർവ്വീസിൻ്റെ ഫീസിബിലിറ്റി പരിശോധിച്ച് സാധ്യത പരിഗണിക്കും. ചേർത്തല സ്റ്റാൻഡിലെ വികസന സമിതി അടിയന്തിരമായി പുന: സംഘടിപ്പിച്ച് കൃഷി മന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം ചേരും. ചേർത്തല ബസ്സ്റ്റാൻഡിൽ നിലവിലുള്ള പോരായ്മകൾ വികസന സമിതികൂടി പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.