കൊല്ലം: പരവൂർ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ ഊട്ടിയിലെ ലോഡ്ജിൽ ആത്മഹത്യ ചെയ്തു. മങ്ങാട് സ്വദേശിയായ ആദർശ് എസ്സ് (39) ആണ് മരണപ്പെട്ടത്. പരവൂർ പോലീസ് സ്റ്റേഷനിൽ ജോലിയിൽ പ്രവേശിച്ചിട്ട് ഒരു മാസമേ ആയിട്ടുള്ളു. അതിന് മുന്നേ കൊട്ടാരക്കരയിലായിരുന്നു ജോലി ചെയ്തിരുന്നത്. സാമ്പത്തിക പ്രശ്നങ്ങളും കുടുംബ പ്രശ്നങ്ങളും ആത്മഹത്യയ്ക്ക് കാരണമെന്ന് അറിയുന്നത്.




