
ജപ്തി സംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവന ഗുരുതര പ്രതിസന്ധിയുണ്ടാക്കും.
അഞ്ചു സെന്‍റും വീടും ഉള്ള വായ്പാക്കാരുടെമേല്‍ ജപ്തി നടപടി പാടില്ലെന്ന മുഖ്യമന്ത്രിയുടെ തീരുമാനത്തിന് വ്യക്തത വരുത്തണമെന്ന് KCEC ആവശ്യപ്പെടുന്നു നഗരപ്രദേശങ്ങളിലും നാട്ടിന്‍പുറങ്ങളിലും ലക്ഷങ്ങള്‍ വിലമതിക്കുന്ന വീടുകള്‍ ഉള്‍പ്പെടുന്ന സ്ഥലം ജാമ്യം നല്‍കി വായ്പതിരിച്ചടയ്ക്കാതിരിക്കുന്നവര്‍, മറ്റുതരത്തില്‍ വരുമാനമുള്ളവര്‍ ഇവരൊക്കെ ഈ ഗണത്തില്‍പെടുമോ എന്ന് വ്യക്തത വരുത്തണം.
സഹകരണ സ്ഥാപനങ്ങളിലെ വായ്പാക്കാരില്‍ ബഹുഭൂരിപക്ഷവും പരിമിതമായ സ്ഥലവും വീടും ഈടു നല്കി ചെറിയ ചെറിയ വായ്പകള്‍ എടുത്തവരാണ്. ഹൗസിംഗ് സഹകരണ സംഘങ്ങള്‍ നല്കുന്ന വായ്പകളുടെ ഈട് വീടും വീടിരിക്കുന്ന സ്ഥലവുമാണ്. അതെല്ലാം അഞ്ച് സെന്‍റായിരിക്കും. ആ മേഖല ഒന്നായി തകരും. മുഖ്യമന്ത്രിയുടെ പ്രസ്താവന വായ്പ തിരിച്ചടച്ചില്ലെങ്കിലും കുഴപ്പമില്ലായെന്ന വിശ്വാസത്തില്‍ പണം അടയ്ക്കാന്‍ താല്പര്യമുണ്ടായിരുന്നവരും ഇനി അതിനു താല്പര്യപ്പെടില്ല. പലപല കാരണങ്ങളാല്‍ ഇപ്പോള്‍ തന്നെ ഗുരുതരമായ പ്രതിസന്ധി നേരിടുന്ന സഹകരണ സ്ഥാപനങ്ങളെ സര്‍ക്കാര്‍ നയത്തിന്‍റെ ഭാഗമായി ഉണ്ടാകാവുന്ന വലിയ പ്രതിസന്ധി ഒഴിവാക്കാന്‍ ഈ സ്ഥാപനങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍അടിയന്തിര നടപടി സ്വീകരിക്കണമെന്ന്KCEC ആവശ്യപ്പെടുന്നു.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.