തിരുവനന്തപുരം: സർക്കാർ സ്വകാര്യവൽക്കരണ നയങ്ങളിലേക്ക്, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്കൾ പുട്ടേണ്ടിവരും.സര്‍ക്കാര്‍ ഓഫീസുകളിലെ ശുചീകരണം പുറംകരാര്‍ നല്‍കും; തസ്തികകള്‍ ഇല്ലാതാകും, ശുപാര്‍ശ അംഗീകരിച്ച് സർക്കാർ.റവന്യു, ആരോഗ്യം, പോലീസ്, അഗ്‌നിശമനസേന, തദ്ദേശവകുപ്പുകളിലെ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സുകള്‍ അനുവദിക്കുന്നതില്‍ മുന്‍ഗണന നല്‍കാനും തീരുമാനിച്ചു.പ്രധാന സർക്കാർ ആഫീസുകളിൽ ഇരു ചക്ര വാഹനങ്ങൾ വാങ്ങും. സ്വകാര്യ വാഹനം ഉപയോഗിക്കാം ഇന്ധനചിലവ് നൽകും. തീർത്തും സ്വകാര്യവൽക്കരണവുമായി സർക്കാർ ഇറങ്ങിക്കഴിഞ്ഞു. ഡ്രൈവർ തസ്തികൾ വേണ്ട,ഓഫീസ് ശുചീകരണം വേണ്ട, ഇതൊക്കെ കരാർ നൽകി സർക്കാർ മാറി നിൽക്കും.ഉദ്യോഗസ്ഥ ഭരണപരിഷ്ക്കാര കമ്മീഷൻ ശുപാർശകൾ തത്വത്തിൽ അംഗീകരിക്കുകയാണ് സർക്കാർ ചെയ്തത്.താഴെ തട്ടിലുള്ള തസ്തികകൾ ഇല്ലാതാക്കുന്ന നടപടി യോജിക്കാനാവില്ലെന്ന് ജോയിൻ്റ് കൗൺസിൽ ചെയമാൻ കെ.പി ഗോപകുമാർ പറഞ്ഞു. സർക്കാർ ഈ നീക്കത്തിൽ നിന്നും പിന്മാറണമെന്നും അദ്ദേഹം വ്യക്തമാക്കി.സർക്കാരിൻ്റെ ഈ നിലപാട് അംഗീകരിക്കാനാകില്ല. സിവിൽ സർവീസിനെ ഇല്ലായ്മ ചെയ്യാനുള്ള നീക്കങ്ങളെ എന്തു വിലകൊടുത്തും ചെറുക്കുമെന്നും എൻജി ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ചവറ ജയകുമാർ പറഞ്ഞു.
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.