കോട്ടയം: കെ-റെയിൽ സിൽവർ ലൈൻ പദ്ധതി പിൻവലിച്ച് ഉത്തരവിറക്കുക, പ്രതിഷേധക്കാർക്ക് എതിരെയുള്ള കേസുകൾ പിൻവലിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ജില്ല കമ്മിറ്റി മാടപ്പള്ളി സമരപന്തലിൽ തുടങ്ങിയ സത്യഗ്രഹ സമരം തിങ്കളാഴ്ച ആയിരം ദിനത്തിൽ എത്തുന്നു. ഇതിൻ്റെ ഭാഗമായി രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ കലക്ട്രേറ്റിന് മുന്നിൽ സത്യഗ്രഹ സമരവും സമര പോരാളികളുടെ സംഗമവും നടക്കും പാത കടന്നുപോകുന്ന സ്ഥലങ്ങളിലെ സമരസമിതി യൂണിറ്റുകളിലെ സമരഭടന്മാർ സത്യഗ്രഹ സമരത്തിൽ ഒത്തുചേരും. സംഗമം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സമരസമിതി ചെയർമാൻ ബാബു കുട്ടൻചിറ അധ്യക്ഷതവഹിക്കും
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.