കൃഷിയിടത്തിൽ നിന്നും ശേഖരിച്ച് സംരക്ഷണത്തിൽ വെച്ച നീർക്കോലി പാമ്പിൻ്റെ മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തിറങ്ങി.

തളിപ്പറമ്പ:കൃഷിയിടത്തിൽ നിന്നും ശേഖരിച്ച് സംരക്ഷണത്തിൽ വെച്ച നീർക്കോലി പാമ്പിൻ്റെ മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തിറങ്ങി.കഴിഞ്ഞ മാസം 17നാണ് തളിപ്പറമ്പ് ചവനപ്പുഴയിലെ ജോണി എന്നയാളുടെ കൃഷിയിടത്തിൽ നിന്നും കൃഷിയാവശ്യത്തിനായി നിലം കിളച്ചപ്പോൾ നീർക്കോലിയുടെ മുട്ടകൾ കണ്ടെത്തിയത്. .നാട്ടുകാർ വിവരം
തളിപ്പറമ്പ് ഫോറസ്റ്റ് റെയിഞ്ച് ഓഫീസിൽ അറിയിക്കുകയായിരുന്നു.റെയിഞ്ച് ഓഫിസർപി വി സനൂപ് കൃഷ്ണൻ്റെ നിർദ്ദേശപ്രകാരം ഫോറസ്റ്റിൻ്റയും മാർക്കിൻ്റെയും റെസ്ക്യൂവറായ അനിൽ തൃച്ചംബരം സ്ഥലത്തെത്തി മുട്ടകൾ ശേഖരിച്ച് സംരക്ഷണത്തിൽ വെച്ചു.മാർച്ച് 9ന് മുപ്പത്തി ഒന്നോളം നീർക്കോലി കുഞ്ഞുങ്ങൾ മുട്ടവിരിഞ്ഞ് പുറത്തിറങ്ങി.

മുട്ടകൾ ഇനിയും വിരിയാൻ ബാക്കിയുണ്ട്.വംശനാശ
ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന പാമ്പുകളിൽ ഒന്നാണ് നീർക്കോലി.
പണ്ടുകാലങ്ങളിൽ നാട്ടിൻപുറത്ത് വയലുകളിലും തോടുകളിലും കുളങ്ങളിലും കണ്ടുകൊണ്ടിരിക്കുന്ന നീർക്കോലികളെ ഇപ്പോൾ വളരെ ചുരുക്കം മാത്രമേ കാണാൻ സാധിക്കുന്നുള്ളൂ.പലതരം കെമിക്കൽസും സോപ്പുകളും മറ്റും ഉപയോഗിച്ചുകൊണ്ടുള്ള ആൾക്കാരുടെ കുളത്തിൽ നിന്നുള്ള കുളിയും,വയലുകളിൽ പലതരം കീടനാശിനികൾ ഉപയോഗിക്കുന്നതും,ആധുനിക രീതിയിലുള്ള യന്ത്രങ്ങൾ വച്ചുകൊണ്ടുള്ള കൃഷി രീതികളും,ഇവരുടെ എണ്ണത്തിന് കുറവ് വരുത്തിയിട്ടുണ്ട്.

കുളങ്ങളിലും തോടുകളിലും നവീകരണത്തിന്റെ ഭാഗമായി കോൺക്രീറ്റ് ചെയ്തുകൊണ്ടുള്ള നിർമ്മാണവും ഇവരുടെ എണ്ണം കുറയാൻ കാരണമാകുന്നുണ്ട്.
സാധാരണഗതിയിൽ നീർക്കോലി പാമ്പുകൾ പാടങ്ങളിൽ കണ്ടുവരുന്ന ചെറിയ മാളങ്ങളിലും തോടുകളുടെയും കുളങ്ങളുടെയും കല്ലുകൾക്കിടയിലുമാണ് മുട്ടയിടാറുള്ളത്.പൂർണ്ണ ആരോഗ്യമുള്ള ഒരു നീർക്കോലി പാമ്പ് ഏകദേശം എൺപത് മുതൽ നൂറ് വരെയും ചിലപ്പോൾ അതിൽ കൂടുതലും മുട്ടയിടറുണ്ട്‌ .

രാജൻതളിപ്പറമ്പ.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response