ഒന്നാം ക്ലാസ് പ്രവേശനത്തിന് എൻട്രൻസും രക്ഷിതാക്കൾക്ക് ഇന്റർവ്യവും നടത്തരുതെന്ന് വിദ്യാഭ്യാസ മന്ത്രി യുടെ പ്രസ്താവന കൊണ്ട് കാര്യമില്ല, ഗൗരവമായി കാണുക.

തിരുവനന്തപുരം:ഒന്നാം ക്ലാസ് മാത്രമല്ല, എൽകെജി,യുകെജി സംവിധാനങ്ങളിൽ ഇൻ്റെർവ്യൂ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്, അമിതമായ ഫീസ് വാങ്ങുന്ന സ്ഥാപനങ്ങളുണ്ട്. ഇപ്പോൾ തന്നെ രജിസ്ട്രേഷൻ അവസാനിപ്പിച്ച അധുനിക വിദ്യാലയങ്ങൾ ഉണ്ടാകാം, വെറും പ്രസ്താവന മാത്രമാകരുത്, ഗൗരവതരമായ അന്വേഷണം ആവശ്യമാണ്. ആയിരക്കണിക്കിന് പരാതികൾ ഉണ്ടെങ്കിലും പല രക്ഷകർത്താക്കളും മൗനം ഭജിക്കും കുട്ടിയുടെ നല്ല വിദ്യാഭ്യാസമല്ലെ, ഇത്തിരി ഫീസ് പോയാലും കാര്യമില്ല, എന്ന ചിന്ത ഉള്ളവരുടെ ഇടയിൽ ഇത്തരം തട്ടിപ്പുകൾ നടക്കും. എന്നാൽ അന്വേഷണത്തിലൂടെ അത് കണ്ടെത്താൻ ആകും.ഒന്നാം ക്ലാസ് പ്രവേശനത്തിന് എൻട്രൻസും രക്ഷിതാക്കൾക്ക് ഇന്റർവ്യവും നടത്തരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇത് ഒരു തരത്തിലുള്ള ബാലപീഡനമാണെന്നും നടപടി യുണ്ടാവുമെന്നും അദ്ദേഹം വാർത്താസ മ്മേളനത്തിൽ പറഞ്ഞു.

ഒന്നു മുതൽ എട്ട് വരെ സൗജന്യവും സാർവത്രികവുമായ വിദ്യാഭ്യാസം നിയ മപരമായി അംഗീകരിച്ച നാടാണ് നമ്മുടേത്. ഒരു തരത്തിലുള്ള വിദ്യാഭ്യാസ കച്ച വടവും അനുവദിക്കുകയില്ല. സ്വകാര്യ എൻജിനീയറിങ്, മെഡിക്കൽ, മറ്റു പ്രൊ ഫഷണൽ കോളജുകളിലും ഫീസ് സർ ക്കാർ നിർദേശിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള സംസ്ഥാന, കേന്ദ്രസർക്കാരുകളുടെ നിർ ദേശങ്ങളും ഉത്തരവുകളും അനുസരിക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളെ നോട്ടീ സ് നൽകി വിശദീകരണം ആവശ്യപ്പെടും. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പരാതികൾ സ്വീകരിക്കാൻ പ്രത്യേക സംവിധാനം പൊതുവിദ്യാഭ്യാസ ഡയറ ക്ടറുടെ ഓഫിസിൽ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.സംസ്ഥാനത്ത് 2024 – 25 അധ്യയന വർഷത്തേക്കുള്ള ഒന്നാം ക്ലാസ് പ്രവേശ നത്തിനുള്ള പ്രായം കേന്ദ്ര സർക്കാർ ആറ് ആക്കിയെങ്കിലും കേരളത്തിൽ അത്അഞ്ച് വയസ് തന്നെയായിരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. പ്രീ പ്രൈമ റി ക്ലാസുകളിലെ പുതിയ പുസ്തകങ്ങൾ അടുത്ത അധ്യയനവർഷം നിലവിൽ വരും. ഹയർ സെക്കൻഡറിയിലെ പാഠ പുസ്തക പരിഷ്കരണം ഡിസംബറിൽ പൂർ ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.വിദ്യാഭ്യാസ അക്കാദമിക മികവും ഗുണ നിലവാരവും മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യ ത്തോടെ സമഗ്ര ഗുണമേന്മാ പദ്ധതിക്കായി 37.80 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.സംസ്ഥാ നതല ഉദ്ഘാടനവും ശില്പശാലയും 18ന് രാവിലെ 10.30ന് സഹകരണ ഭവൻ ഓഡിറ്റോറിയത്തിൽ നടക്കുമെന്നും മന്ത്രി അറിയിച്ചു.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.