ബാലുശ്ശേരി:നിക്പക്ഷവും നീതിപൂർവ്വവും നിർഭയവുമായി മാധ്യമ പ്രവർത്തനം നടത്തുന്നവരാണ് പ്രാദേശിക മാധ്യമ പ്രവർത്തകരെന്നും
പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് പെൻഷനും ആരോഗ്യ സുരക്ഷ ആനുകൂല്യങ്ങളും നൽകൻ ഇനിയെങ്കിലും സർക്കാർ തയ്യാറാകണമെന്ന് മുൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
ബാലുശ്ശേരിയിൽ കേരള പത്രപ്രവർത്തക അസോസായേഷൻ മീഡിയ വർക്ക്ഷോപ്പ് പ്രഖ്യാപന സംഗമം ഫണ്ട് ഉദ്ഘാടനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള പത്രപ്രവർത്തക അസോസായേഷൻ ജില്ലാ പ്രസിഡൻ്റ് എം.കെ അശറഫ് അധ്യക്ഷനായി.
ഫെബ്രുവരി 8ന് കോഴിക്കോട് കുറ്റിക്കാട്ടൂരിൽ നടക്കുന്ന മാധ്യമ വിദ്യാർത്ഥികൾക്കുള്ള ഏകദിന മാധ്യമ പരിശീലന ക്യാമ്പിനെ കുറിച്ച് ജില്ലാ വൈ. പ്രസിഡൻ്റ് കെ.കെ ശ്രീജിത് വിശദീകരിച്ചു.
ജ്യോതിർ കെമിക്കൽസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയരക്ടർ ജിജിന സുരേഷ് ഫണ്ട് കൈമാറി.
ജില്ലാ വൈ. പ്രസിഡൻ്റ്
ആനന്ദ് സ്വാഗതവും ജില്ലാ ജോ. സെക്രട്ടറി
കരുണൻ വൈകുണ്ടം നന്ദിയും പറഞ്ഞു.
ബാലകൃഷ്ണൻ കിടാവ് ,കെ രാമചന്ദ്രൻ മാസ്റ്റർ ,വിസി വിജയൻ , സുജിത്ത് എസ് എന്നിവർ സംസാരിച്ചു. അസോസിയേഷൻ ഭാരവാഹികളായ സുനിൽ കുമാർ, കെ.കെ സുധീരൻ, പി.കെ രാധാകൃഷണൻ, വത്സരാജ് മണലാട് മുഹമ്മദലി തിനൂർ ,ഷൗക്കത്ത് അത്തോളി, പ്രജീഷ് കുമാർ ബാലുശ്ശേരി, ബാലകൃഷ്ണൻ പേരാമ്പ്ര എന്നിവർ
സന്നിഹിതരായി .
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.