തിരുവനന്തപുരം:ചുവന്ന കൊടി പിടിക്കുന്നവർ അഴിമതിയിൽ നിന്നും വിട്ടു നിൽക്കണമെന്ന് സി.പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ജോയിൻ്റ് കൗൺസിലിന് ഈ കൊടി പിടിക്കാൻ അർഹതയുണ്ട്, അഴിമതിക്കെതിരെ സന്ധിയില്ലാ സമരം ചെയ്യുന്ന സംഘടനയാണ് ജോയിൻറ് കൗൺസിൽ.അദ്ധ്യാപക സർവീസ് സംഘടനാ സമര സമിതിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന്
മുൻപിൽ നടക്കുന്ന 36 മണിക്കൂർ രാപകൽ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിമുക്ത സിവിൽ സർവീസ് എന്ന ജോയിന്റ് കൗൺസിൽ മുദ്രാവാക്യത്തിന് മുൻപത്തെക്കാളും പ്രാധാന്യം കൈവന്ന കാലഘട്ടമാണിത്. ലോകത്താകെ സിവിൽ സർവീസ് ഇല്ലാതായി കൊണ്ടിരിക്കുന്ന ഈ കാലത്തു കേരളത്തിൽ ഒരു ഇടത് പക്ഷ സർക്കാർ ഉള്ളത് കൊണ്ട് മാത്രമാണ് സിവിൽ സർവീസ് സംരക്ഷിച്ചു മുന്നോട്ട് പോകുന്നത്.
സർക്കാർ ജീവനക്കാർക്ക് നൽകുവാനുള്ള അനൂകൂല്യങ്ങൾ നൽകുക എന്നത് ഇടത് പക്ഷ സർക്കാരിന്റെ കടമയാണ്. അത് കൊണ്ട് ജീവനക്കാർക്ക് നൽകുവാനുള്ള ആനുകൂല്യങ്ങൾ സർക്കാർ എത്രയും വേഗം നൽകണമെന്നും അദ്ദേഹം പറഞ്ഞു. സമരസമിതി ചെയർമാൻ ഒ.കെ ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍, പള്ളിച്ചല്‍ വിജയന്‍, എ.ഐ.റ്റി.യു.സി നേതാവ് സോളമന്‍ വെട്ടുകാട്, ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ.പി.ഗോപകുമാര്‍, കെ.ജി.ഒ.എഫ് ജനറല്‍ സെക്രട്ടറി ഡോ.വി.എം.ഹാരിസ്, കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എസ്.സുധികുമാര്‍, കേരള ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ് സ്റ്റാഫ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി വി.വിനോദ്, കേരള പി.എസ്.സി. സ്റ്റാഫ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ.ആര്‍.ദീപുകുമാര്‍, യുണൈറ്റഡ് ഫോറം ഓഫ് യൂണിവേഴ്‌സിറ്റി സ്റ്റാഫ് ഇന്‍ കേരള ജനറല്‍ സെക്രട്ടറി വി.ഒ.ജോയ്, പ്രോഗ്രസ്സീവ് ഫെഡറേഷന്‍ ഓഫ് കോളേജ് ടീച്ചേഴ്‌സ് ജനറല്‍ സെക്രട്ടറി പ്രൊഫ.റ്റി.ജി.ഹരികുമാര്‍, എ.ഐ.ആര്‍.ഡി.എം സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് ബി ഇടമന, എ.കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് കെ.കെ.സുധാകരന്‍, വര്‍ക്കേഴ്‌സ് കോര്‍ഡിനേഷന്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി എം.എം.ജോര്‍ജ്ജ്, കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി എസ്.ഹസന്‍, കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് റ്റി.ഷാജികുമാര്‍ , കേരള സീനിയര്‍ സിറ്റിസണ്‍ സര്‍വ്വീസ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി എസ്. ഹനീഫ റാവുത്തര്‍, ജോയിന്റ് കൗണ്‍സില്‍ മുന്‍ ജനറല്‍ സെക്രട്ടറി എന്‍. അനന്തകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വൈകുന്നേരം 4 മണിക്ക് പൊതു സേവനങ്ങളും ഭരണഘടനയും എന്ന വിഷയത്തെ അധികരിച്ച് നടത്തിയ സെമിനാര്‍ രാജാജി മാത്യു തോമസ് ഉദ്ഘാടനം ചെയ്തു. സെമിനാറില്‍ ആള്‍ ഇന്ത്യ സ്റ്റേറ്റ് ഗവണ്‍മെന്റ് എംപ്ലോയീസ് കോണ്‍ഫഡറേഷന്‍ ജനറല്‍ സെക്രട്ടറി സി.ആര്‍.ജോസ് പ്രകാശ്, കെ. എല്‍. സുധാകരന്‍, ജി. മോട്ടിലാല്‍, എന്‍.ശ്രീകുമാര്‍, കെ.ഷാനവാസ്ഖാന്‍ പി.ചന്ദ്രസേനന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
അയ്യായിരത്തില്‍പ്പരം ജീവനക്കാരും അദ്ധ്യാപകരും പങ്കെടുക്കുന്ന സമരംബുധനാഴ്ച വൈകുന്നേരം സമാപിക്കും. സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം അഡ്വ.കെ.പ്രകാശ് ബാബു സമാപന പ്രസംഗം നടത്തും.
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.