28 May 2026
ഡോ.ശ്രീചിത്ര പ്രദീപ് ഒരുക്കിയ ‘ഞാന്‍ കര്‍ണ്ണന്‍’ രണ്ടാം ഭാഗം ചിത്രീകരണം പൂർത്തിയായി.

കൊച്ചി: കുടുംബ ജീവിതത്തിന്‍റെ വൈകാരിക മുഹൂര്‍ത്തങ്ങളിലേക്ക് വിരല്‍ ചൂണ്ടിയ ‘ഞാന്‍ കര്‍ണ്ണന്‍’ ചിത്രത്തിന്‍റെ രണ്ടാം ഭാഗം പ്രേക്ഷകരിലേക്ക്. ദാമ്പത്യ ജീവിതത്തിലെ സ്വരച്ചേര്‍ച്ചകളുടെ കഥയൊരുക്കിയതിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ കിട്ടിയ ചിത്രമായിരുന്നു ‘ഞാന്‍ കര്‍ണ്ണന്‍’ ശ്രിയാ ക്രിയേഷന്‍സിന്‍റെ ബാനറില്‍ ഡോ. ശ്രീചിത്ര പ്രദീപാണ് ‘ഞാന്‍ കര്‍ണ്ണന്‍’ സംവിധാനം ചെയ്യുന്നത്. പ്രദീപ് രാജാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ആദ്യഭാഗത്തിന് കഥയും തിരക്കഥയും ഒരുക്കിയ മുതിര്‍ന്ന എഴുത്തുകാരന്‍ എം.ടി അപ്പനാണ് ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിനും കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത്.എം ടി അപ്പന്‍റെ കഥയെ അടിസ്ഥനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ പൂർത്തിയായി. സ്വാര്‍ത്ഥതയും പണാസക്തിയും മനുഷ്യനെ നശിപ്പിക്കുകയാണ്. ഇങ്ങനെ കുടുംബ ബന്ധങ്ങളില്‍ നടക്കുന്ന അതി വൈകാരിക മുഹൂര്‍ത്തങ്ങളെയാണ് ചിത്രം ചര്‍ച്ച ചെയ്യുന്നതെന്ന് സംവിധായിക പറഞ്ഞു. ശിഥില കുടുംബ ബന്ധങ്ങളുടെ അവസ്ഥയും മനശാസ്ത്ര തലത്തില്‍ ഈ ചിത്രം വിശകലനം ചെയ്യുന്നുണ്ടെന്ന് തിരക്കഥാകൃത്ത് എം ടി അപ്പന്‍ പറയുന്നു.


അഭിനേതാക്കള്‍- ടി എസ് രാജു, ടോണി, പ്രദീപ് രാജ്, ഡോ.ശ്രീചിത്ര പ്രദീപ്, മുരളി കാക്കനാട്. ജിതിൻ ജീവൻ ,രമ്യ രാജേഷ്, മനീഷ മനോജ്, കീഴില്ലം ഉണ്ണികൃഷ്ണ മാരാർ,ജിബിൻ ടി.ജോർജ് ,ബേബി ശ്രിയാപ്രദീപ്, സാവിത്രിപിള്ള , തുടങ്ങിയവർ.
ബാനർ – ശ്രിയാ ക്രിയേഷൻസ്. സംവിധാനം – ഡോ:ശ്രീചിത്ര പ്രദീപ്, നിർമ്മാണം – പ്രദീപ് രാജ്, കഥ, തിരക്കഥ, സംഭാഷണം – എം ടി അപ്പൻ ,സംഗീതം – സാജൻ സി.ആർ. ഗാനരചന – ബി.കെ.ഹരിനാരായണൻ
ക്യാമറ- ഹാരി മാര്‍ട്ടിന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- നിഖില്‍ അഗസ്റ്റിൻ, അസോസിയേറ്റ് ഡയറക്ടേഴ്സ്- അനീഷ് സിനി, സബിന്‍ ആന്‍റണി, സനീഷ് ബാല, മേയ്ക്ക് അപ്പ് – മേരി തോമസ്, കോസ്റ്റ്യം സ്റ്റെഫി എം എക്സ്,കൊറിയോഗ്രാഫര്‍ – രാഖി പാർവ്വതി
പി.ആർ ഒ പി.ആർ. സുമേരൻ. എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.