
പകുതി വില തട്ടിപ്പിൽ ജസ്റ്റീസ് സി.എൻ. രാമചന്ദ്ര നെതിരെ കേസ്.
പകുതി വില തട്ടിപ്പിൽ ജസ്റ്റീസ് സി.എൻ. രാമചന്ദ്ര നെതിരെ കേസെടുത്ത് പോലീസ്. സന്നദ്ധ സംഘടന നൽകി യ പരാതിയിൽ പെരിന്തൽമണ്ണ പോലീസാണ് കേസെടുത്തത്.സി.എൻ. രാമചന്ദ്രൻകേസിൽ മൂന്നാം പ്രതിയാണ്. സായി ഗ്രാമം ഗ്ലോബൽ ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറും അനന്ത കൃഷ്ണനുമാണ് ഒന്നും രണ്ടും പ്രതികൾ.ഭാരതീയ ന്യായ സംഹിത 318(4), 3(5) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.സഹായം നൽകുന്ന സംഘടനയായതുകൊ ണ്ടാണ് എൻജിഒ ഫെഡറേഷൻ്റെ ഉപദേശകസ്ഥാനം സ്വീകരി ച്ചതെന്നാണ് ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻ നായർ പ്രതികരി ച്ചത്.ഇമ്പ്ളിമെന്റിംഗ് ഏജൻസിയായ അങ്ങാടിപ്പുറം കെഎസ്എ സിന്റെ പ്രസിഡന്റ് നൽകിയ പരാതിയിലാണ് കേസ്.സഹായം നൽകുന്ന സംഘടനയായതുകൊ ണ്ടാണ് എൻജിഒ ഫെഡറേഷൻ്റെ ഉപദേശകസ്ഥാനം സ്വീകരി ച്ചതെന്നാണ് ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻ നായർ പ്രതികരി ച്ചത്.ഉപദേശസ്ഥാനത്തുനിന്ന് തന്റെ പേര് നീക്കണമെന്നാണ് പറഞ്ഞിരുന്നു. എൻജിഒ ഫെഡറേഷന്റെ രണ്ടു പൊതുയോഗങ്ങളിലും പങ്കെടുത്തിട്ടുണ്ട് രണ്ടിലും സ്വാഗതം പറഞ്ഞത്ആനന്ദകുമാർ .വിരമിച്ച ജഡ്ജി ഉപദേശകനായൽ വിശ്വസ്തത നേടാമെന്ന് അദ്ദേഹം കരുതിയിട്ടുണ്ടാവും. കാശു പിരിക്കുന്നു എന്നറിഞ്ഞതു മുതൽ തന്നെ ഒഴിവാക്കണമെന്ന് പല പ്രാവശ്യം പറഞ്ഞതായും അദ്ദേഹം പറഞ്ഞു.
കേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണനുമായി പൊലീസ് കൂടുതൽ സ്ഥലങ്ങളിലെത്തി തെളി വെടുക്കും. ബാങ്കിടപാട് വിശദാംശങ്ങളറിയാൻ ജീവനക്കാരെയും ചോദ്യംചെയ്യലിനായി മൂവാറ്റുപുഴ പൊലീസ് വിളിപ്പിച്ചിട്ടുണ്ട്.ശതകോടികളുടെ തിരിമറി നടന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ബാങ്ക് ഇടപാട് രേഖകൾ വച്ചാണ് പാതിവില തട്ടിപ്പ് കേസിലെ പ്രതി അനന്തുവിന്റെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്.സോഷ്യൽ ബീ വെഞ്ചേഴ്സ്, കളമശേരിയിലെ പ്രൊഫഷണൽ സർവീസ് ഇന്നൊവേഷൻ, ഗ്രാസ്റൂട്ട് ഇന്നൊവേഷൻ എന്നീ സ്ഥാപനങ്ങളിലേക്കാണ് വിവിധ അക്കൗണ്ടുകളിൽ നിന്നായി പണമെത്തിയത്.
അതേ സമയം റിട്ട..ജസ്റ്റിസ് രാമചന്ദ്രൻ നായർ പറഞ്ഞത് പോലീസ് കേസെടുക്കുമ്പോൾ ഒന്ന് അന്വേഷിക്കാൻ പോലും തയ്യാറായില്ല.പൊലീസ് പ്രാഥമിക പരിശോധന പോലും നടത്തിയില്ല. താൻ രക്ഷാധികാരിയല്ലെന്നും, ഉപദേശകൻ മാത്രമാണെന്നുംഅദ്ദേഹം ചൂണ്ടിക്കാട്ടി. പോലീസ് എഫ്ഐആർ ഇട്ടത് രക്ഷാധികാരിയാണ് താനെന്ന് ആരോ പരാതി കൊടുത്തു. അത് വായിച്ചു നോക്കിയ പോലീസ് എഫ്ഐആർ ഇട്ടു. എസ്പിയെ വിളിച്ച് സംസാരിച്ചിട്ടുണ്ട്,” അദ്ദേഹം ചൂണ്ടിക്കാട്ടി.പെരിന്തൽമണ്ണ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സന്നദ്ധ സംഘടന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എന്ന് പോലീസ് വ്യക്തമാക്കി.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.