
‘ഒക്കായി ഒത്തുകൂടുഞ്ചേരു’ ആറളം ട്രൈബൽ ഫെസ്റ്റിന് തുടക്കമായി.
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ആറളം പട്ടികവർഗ പ്രത്യേക പദ്ധതിയുടെ ഭാഗമായി വനിതാ ദിനത്തോടനുബന്ധിച്ച് പട്ടികവർഗ അയൽക്കൂട്ടങ്ങളുടെ ഒത്തുചേരൽ ആറളം ട്രൈബൽ ഫെസ്റ്റിന് ഫാം സ്‌കൂളിൽ തുടക്കമായി.
ഒത്തുകൂടാം ഒരുമിച്ച് എന്ന അർഥം വരുന്ന ‘ഒക്കായി ഒത്തുകൂടുഞ്ചേരു’ എന്ന മുദ്രാവാക്യവുമായി ആറളം തദ്ദേശീയ മേഖലയിലെ ബാലസഭ, അയൽക്കൂട്ടം, ഓക്സിലറി, ഷീ ക്ലബ്, യൂത്ത് ക്ലബ്, ബ്രിഡ്ജ് കോഴ്‌സ് വിദ്യാർഥികൾ എന്നിവരുടെ ഒത്തുകൂടലും വിവിധ തനതു കലാ പരിപാടികളുടെ അവതരണവും രണ്ട് ദിവസങ്ങളിലായി നടക്കും. ശനിയാഴ്ച ജില്ലാ കളക്ടർ അരുൺ കെ വിജയൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. പ്രകൃതി ക്ഷോഭങ്ങളിലും വന്യ ജീവി അക്രമണങ്ങളിലും ദുരിതം അനുഭവിക്കുന്ന തദ്ദേശീയ വാസികളുമായി കലക്ടർ സംസാരിക്കുകയും പ്രശ്ന പരിഹാരങ്ങൾക്ക് കൂടെ ഉണ്ടാവുമെന്ന ഉറപ്പു നൽകുകയും ചെയ്തു.
ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി രാജേഷ്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ, അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർമാരായ രാഹുൽ, പി ഒ ദീപ എന്നിവർ പങ്കെടുത്തു. ആറളം മേഖലയിലെ ജനങ്ങൾ നേരിടുന്ന പ്രശ്‌നനങ്ങൾ ചർച്ച ചെയ്യുകയും പ്രശ്ന പരിഹാരത്തിനായി കൂട്ടായ പ്രവർത്തനം നടപ്പിലാക്കാനുമായാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
വിവിധ മേഖലകളിൽ ക്ലാസുകളും, സെമിനാറുകളും നടക്കും. കണ്ണൂർ വായ്ത്താരി ഗ്രൂപ്പ് അവതരിപ്പിക്കുന്ന കലാ സന്ധ്യയോടെ ഫെസ്റ്റിന് സമാപനമാകും.‘
പെൺവർണങ്ങൾ’ പ്രദർശനം നടത്തി.
റൂഡ്‌സെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പൂർവവിദ്യാർഥി സംഘടന ആർട്ടേയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാദിന ആചരണത്തോടനുബന്ധിച്ച് ‘പെൺവർണങ്ങൾ’ എന്ന പേരിൽ വനിതകൾ തയ്യാറാക്കിയ ഉൽപന്നങ്ങളുടെയും, കലാശിൽപങ്ങളുടെയും, ചിത്രങ്ങളുടെയും പ്രദർശനം നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ.കെ. രത്‌നകുമാരി പ്രദർശനം ഉദ്ഘാടനം ചെയ്തു.
പ്രസിഡണ്ട് ശൈലജാ ദേവരാജ് അധ്യക്ഷത വഹിച്ചു. സ്ഥാപക പ്രസിഡണ്ട് ബാബു വി.സി.എൻ, റൂഡ്‌സെറ്റി ഡയറക്ടർ സിവി ജയചന്ദ്രൻ, കാനറാ ബാങ്ക് തളിപ്പറമ്പ സീനിയർ ശാഖാ മാനേജർ പി മേഘ, ആർട്ടെ സെക്രട്ടറി സൗമ്യ ശേഖർ എന്നിവർ സംസാരിച്ചു.
പടം: റുഡ്‌സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് പൂർവ്വ വിദ്യാർഥി സംഘടനയായ ആർട്ടെ അന്താരാഷ്ട്ര വനിതാ ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ പെൺവർണങ്ങൾ എന്ന കലാശിൽപ ചിത്ര പ്രദർശനം ഉദ്ഘാടനം ചെയ്ത ശേഷം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ.കെ രത്‌നകുമാരി പ്രദർശനം കാണുന്നു
വൈദ്യുതി മുടങ്ങും
കെ.എസ്.ഇ.ബി. തയ്യിൽ ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ എച്ച്.ടി., എ.ബി കേബിൾ വലിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ, സാറാസ്, ബൂസ്റ്റ് ക്ലബ്, മരക്കാർകണ്ടി, സ്‌നേഹാലയം, ഗോപാലൻകട, വെത്തിലപ്പള്ളി, എമറാൾഡ്, ട്രാൻസ്‌ഫോർമർ പരിധികളിൽ ഞായറാഴ്ച രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.