കേരളത്തിലെ ഭൂപ്രശ്‌നങ്ങൾ വേഗത്തിൽ പരിഹരിക്കണംസി.പി ഐ (എം) സംസ്ഥാന സമ്മേളന പ്രമേയം.

1957-ലെ കമ്മ്യൂണിസ്റ്റ് സർക്കാർ കൊണ്ടുവന്ന മാതൃകാപരമായ ഭൂപരിഷ്കരണ നി യമം വിമോചനസമരത്തിലൂടെ അട്ടിമറിച്ചത് കോൺഗ്രസാണ്. അങ്ങനെ മിച്ചഭൂമി തിരിമറി ചെയ്യാനുള്ള സൗകര്യം ജന്മിമാർക്ക് ഒരുക്കിക്കൊടുത്തു. ഭൂപരിഷ്‌കരണ നടപടികൾ പൂർത്തിയായിട്ട് അരനൂറ്റാണ്ട് പിന്നിട്ടെങ്കിലും ഇപ്പോഴും ഭൂമിയുടെ മേലുള്ള പൂർണ്ണ അവകാശം ലഭിക്കാത്ത ഒട്ടനവധിപേർ കേരളത്തിലുണ്ട്. ജന്മിമാർ ഭൂരേഖകളിൽ വരുത്തിയ കൃത്രിമങ്ങൾ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങൾക്കുപുറമേ പുഴ കൾ, നദികൾ, തോടുകൾ എന്നിവയോടു ചേർന്നു കിടക്കുന്ന ഭൂമിയുടെ കൈവശ ക്കാരുടെ പട്ടയം ലഭിക്കാത്ത പ്രശ്‌നങ്ങൾ, 1977-നു മുമ്പു മുതൽ കൈവശം വച്ചു വരുന്നതും നികുതി അടച്ചുവരുന്നതും ഉൾപ്പെടെയുള്ള ഭൂമിക്ക് പട്ടയം ലഭിക്കാത്ത പ്രശ്ന‌ങ്ങൾ തുടങ്ങിയവ നിലനിൽക്കുന്നു. ഇടുക്കി ജില്ലയിലാണ് നമ്മുടെ സം സ്ഥാനത്ത് ഗൗരവമേറിയതും സങ്കീർണ്ണവുമായ ഒട്ടനവധി ഭൂപ്രശ്‌നങ്ങൾ നിലനിൽ ക്കുന്നത്. 2007-ൽ റവന്യൂ പ്രിൻസിപ്പൾ സെക്രട്ടറിയായിരുന്ന നിവേദിത പി. ഹര നും എ.ഡി.ജി.പിയായ രാജൻ മദേത്കറും മൂന്നാർ പ്രദേശത്തെ അനധികൃത നിർ മ്മാണവും കൈയേറ്റങ്ങളും സംബന്ധിച്ച് സർക്കാരിന് റിപ്പോർട്ടുകൾ നൽകിയിരു ന്നു. ആ റിപ്പോർട്ടുകൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വൺ ഏർത്ത് വൺ ലൈഫ് എന്ന പരിസ്ഥിതി സംഘടന 2010-ൽ കേരള ഹൈക്കോടതിയിൽഡ ഡബ്ല്യു-പി (സി) 1801/2010 നമ്പറായി കേസ് ഫയൽ ചെയ്തു. 2010-ൽ മൂന്നാർ പ്രദേശത്ത് റവന്യു വകുപ്പിൻ്റെയും പഞ്ചായത്തിന്റെയും അനുമതിയില്ലാതെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തരുതെന്ന് കോടതി വിധിച്ചു. പിന്നീട് 2015-16ൽ ഇടുക്കി ജില്ലാ കളക്ടറായിരുന്ന ശ്രീ. കൗശികൻ ഐ.എ.എസ് മു ന്നാറുമായി ബന്ധമില്ലാത്ത 8 വില്ലേജുകളെക്കൂടി അക്കൂട്ടത്തിൽ ഉൾപ്പെടുത്തി നിർ മ്മാണ നിരോധന ഉത്തരവ് പുറപ്പെടുവിച്ചു. ഇതോടെ വീടും കാലിത്തൊഴുത്തും, ജലസേചനത്തിനായുള്ള മോട്ടോർഷെഡും ഉൾപ്പെടെ നിരോധിക്കുന്ന സ്ഥിതി വന്നു. തുടർന്ന് ഭൂപ്രശ്‌നങ്ങൾ ശാശ്വതമായി പരിഹരിക്കുന്നതിന് 1960-ലെ ഭൂമി പ തിച്ചു കൊടുക്കൽ നിയമം ഭേദഗതി ചെയ്‌ത്‌ കൊണ്ട് 2023-ൽ കേരള ഭൂമി പതിച്ചു കൊടുക്കൽ (ഭേദഗതി) നിയമം കേരള നിയമസഭ പാസാക്കി. എന്നാൽ വൺ ഏർ ത്ത് വൺ ലൈഫ് 2010-ൽ കൊടുത്തിട്ടുള്ള കേസിൽ വന്നിട്ടുള്ള വിധികളും പരാ മർശങ്ങളും മലയോര ജനതയുടെ അവകാശങ്ങൾ നിഷേധിക്കുന്നതാണ്. നില വിൽ നൽകിയിട്ടുള്ള പട്ടയങ്ങളുടെ നിയമസാധുതയെ പോലും അവ ചോദ്യം ചെയ്യുകയും, തുടർന്നങ്ങോട്ടുള്ള പട്ടയ നടപടികളെ തടസ്സപെടുത്തുകയും ചെയ്യുന്നു. 2023 ജൂൺ 26-ന് ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ബെഞ്ച് മൂന്നാറിലെയും വാഗമ ണിലേയും കേസുകൾ കേൾക്കുന്നതിന് ജസ്‌റ്റിസ് മുഹമ്മദ് മുഷ്‌താക്ക് അദ്ധ്യക്ഷ നായി പ്രത്യേക ബെഞ്ച് രൂപീകരിച്ചു. 1964-ലെ കേരള ഭൂമി പതിച്ചു കൊടുക്കൽ ച ട്ടങ്ങളുടെ നിയമ സാധുത ഹൈക്കോടതി സംശയിക്കുകയും തുടർന്നുള്ള പട്ടയ ന ടപടികൾ ‌സ്റ്റേ ചെയ്‌തുകൊണ്ട് പട്ടയം കൊടുക്കാവുന്ന വ്യവസ്ഥയിൽ 1971 ഓഗ സ്‌റ്റിൽ കൊണ്ടുവന്ന ഭേദഗതി മൂല നിയമമായ 1960 ലെ കേരള ഭൂമി പതിച്ചു കൊ ടുക്കൽ നിയമത്തിന് വിരുദ്ധമാണെന്ന് വിധിച്ചുകൊണ്ടാണ് കോടതി സ്‌റ്റേ ഉത്തര വ് പുറപ്പെടുപ്പിച്ചത്. 1964 ലെ കേരള ഭൂമി പതിച്ചുകൊടുക്കൽ ചട്ടപ്രകാരം സർക്കാ രീന് ഭൂമി പതിച്ചു കൊടുക്കാൻ അവകാശമുള്ളത് കാലപരിധി കഴിഞ്ഞ പാട്ടഭൂമി കൈവശം വച്ചവർക്കും സർക്കാരിന് എതിർപ്പില്ലാത്ത ഭൂമിയിലെ കൈയേറ്റം സ്വന്ത മാക്കി വച്ചിരിക്കുന്നവർക്കുമാണ്.

1971-ലെ ഭേദഗതി പ്രകാരം 1971 ഓഗസ്‌റ്റ് 1-ന് മുമ്പ് സർക്കാരിന് ഏതിർപ്പില്ലാത്ത ഭൂ മിയിലെ കൈയേറ്റക്കാർക്ക് പട്ടയം നൽകാൻ സർക്കാരിന് അധികാരമുണ്ടെന്ന് ചട്ട ങ്ങളിൽ വ്യവസ്ഥവച്ചു. എന്നാൽ 64ലെ കേരള ഭൂമി പതിച്ചു കൊടുക്കൽ ചട്ട പ്ര കാരം സർക്കാർ ഭൂമി പതിച്ചു കൊടുക്കാൻ സർക്കാരിന് അധികാരമില്ലെന്ന നില പാടെടുത്താണ് 2024 ജനുവരി 10-ന് കേരള ഹൈക്കോടതി പട്ടയ നടപടികൾ തട ഞ്ഞ് ഉത്തരവായിട്ടുള്ളത്. 2024 ജനുവരി 10-ലെ ഉത്തരവ് പ്രകാരം ചീഫ് സെക്രട്ടറി യെ സ്വമേധയാ കേസിൽ കക്ഷി ചേർക്കുകയും വിശദമായ സത്യവാങ്‌മൂലം നൽ കാൻ കോടതി നിർദ്ദേശിക്കുകയും ചെയ്തു. 2024 ജനുവരി 10-ലെ ഉത്തരവ് പ്രകാ രം നാളിതുവരെ നൽകിയിട്ടുള്ള പട്ടയങ്ങളുടെ നിയമ സാധുത സംശയത്തിലാവു കയും തുടർന്നങ്ങോട്ടുള്ള പട്ടയ നടപടികൾ അസാധ്യമാവുകയും ചെയ്തിരിക്കു കയാണ്.

1971 മുൻപ് ഭൂമി കൈവശം വന്നവർക്കും അവരുടെ പിന്തുടർച്ചക്കാർക്കും മാത്രമേ പട്ടയത്തിന് അർഹതയുള്ളൂവെന്ന നിലപാടാണ് കോടതി സ്വീകരിച്ചിട്ടുള്ളത്. ഈ നിലപാട് നാളിതുവരെ തുടർന്നുവന്ന നടപടിക്രമങ്ങൾക്കും എൽ.ഡി.എഫ് നിലപാ ടുകൾക്കും വിരുദ്ധമാണ്. ഇങ്ങനെയായാൽ തുടർന്നങ്ങോട്ടുള്ള പട്ടയ നടപടികൾ ഇല്ലാതാവുക മാത്രമല്ല 1964 മുതൽ നൽകിയിട്ടുള്ള പട്ടയങ്ങളുടെ നിയമ സാധുത യും ചോദ്യം ചെയ്യപ്പെടും. 1964-ലെ കേരള ഭൂമി പതിച്ചു കൊടുക്കൽ നിയമം നില വിൽ വരാനുണ്ടായ സാഹചര്യവും അന്നത്തെ സാമൂഹ്യ സാമ്പത്തിക ഘടകങ്ങളും.

1977 ജനുവരി 01 വരെയുള്ള സർക്കാരിന് ഏതിർപ്പില്ലാത്ത കൈയേറ്റങ്ങൾ അം നീകരിക്കാൻ സർക്കാർ ഏടുത്ത നയപരമായ തീരുമാനങ്ങളും മറ്റ് പ്രധാനപ്പെട്ട മു ഴുവൻ വസ്‌തുതകളും അനുബന്ധ സർക്കാർ ഉത്തരവുകളും രേഖകളും കോടതി മുമ്പാകെ സത്യവാങ്മൂലമായി സമർപ്പിക്കുകയും മാധവ് മേനോൻ കമ്മീഷൻ, മ ണിയങ്ങാടൻ കമ്മീഷൻ തുടങ്ങിയവയുടെ റിപ്പോർട്ടുകളും മറ്റ് വസ്‌തുതകളും കോടതി മുമ്പാകെ കൊണ്ടുവന്ന് ഗവൺമെൻ്റ് നൽകിയ പട്ടയം സ്ഥിരപ്പെടു ത്തിയും അർഹരായവർക്ക് തുടർന്നും പട്ടയം നൽകിയും മലയോര ജനതയുടെ ഭൂ പ്രശ്‌നങ്ങൾക്ക് പതിച്ചുകൊടുക്കൽ പരിഹാരം കാണുന്നതിന് നിയമത്തിൽ ആവശ്യമായ 1964 வெ ഭൂമി ഭേദഗതികൾ ചെയ്തും, അടിയന്തിര പ്രാധാന്യത്തോടു കൂടി നിയമനിർമ്മാണം നടത്തി മലയോര ജനതയുടെ ഭൂപ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്ന് സംസ്ഥാന സമ്മേളനം സർക്കാരിനോട് ആവശ്യപ്പെടുന്നു.

ജന്മിമാർ ഭൂരേഖകളിൽ വരുത്തിയ കൃത്രിമങ്ങൾ സൃഷ്‌ടിക്കുന്ന പ്രശ്ന‌ങ്ങൾ പുഴകൾ, നദികൾ, തോടുകൾ എന്നിവയോട് ചേർന്ന് കിടക്കുന്ന ഭൂമിയുടെ കൈവശക്കാരുടെ പട്ടയം ലഭിക്കാത്ത പ്രശ്‌നങ്ങൾ 1977 ന് മുമ്പ് കൈവശം വച്ച് വരുന്നതും നികുതി അടച്ചുവരുന്നത് ഉൾപ്പെടെയുള്ള ഭൂമിക്ക് പട്ടയം ലഭിക്കാത്ത ഭൂപ്രശ്നങ്ങൾക്കും അതിവേഗം പരിഹാരം കാണണമെന്ന് സി.പി.ഐ (എം) സംസ്ഥാന സമ്മേളനം സർക്കാരിനോട് ആവശ്യപ്പെടുന്നു.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response