
കമ്മ്യൂണിസ്റ്റ് മുന്നേറ്റം മാധ്യമങ്ങൾ പ്രതിഫലിപ്പിക്കുന്നില്ല ,മുതലാളിത്ത സമീപനത്തോട് കൂറു പുലർത്തുന്നു.
കൊല്ലം : സി.പി ഐ (എം) സംസ്ഥാന സമ്മേളനത്തിൻ്റെ രണ്ടാംദിനം പ്രതിനിധികളുടെ പൊതു ചർച്ച ആരംഭിച്ചു. കൃത്യസമയത്തു തന്നെ ചർച്ചയ്ക്കു തുടക്കം കുറിച്ചു. വൈകിട്ട്5 മണി വരെ പിരിയുമ്പോൾ 47 പേർ ചർച്ചയിൽ പങ്കെടുത്തു കഴിഞ്ഞു.47 പേരിൽ 12 വനിതകളാണ് ചർച്ചയിൽപങ്കെടുത്തു സംസാരിച്ചത്.
കമ്മ്യൂണിസ്റ്റ് മുന്നേറ്റം ലോകത്ത് ലാറ്റിനമേരിക്കൻ രാജ്യങ്ങൾ ഉൾപ്പെടെ മുന്നേറുമ്പോൾ മാധ്യമങ്ങൾ അത് പ്രതിഫലിപ്പിക്കുന്നില്ല.മുതലാളിത്ത സമീപനത്തോട് കുറുപുലർത്തുന്ന സമീപനം മാധ്യമങ്ങൾ സ്വീകരിക്കുന്നു എന്നതും പ്രതിനിധികളുടെ ചർച്ചയിൽ ഉയർന്നുവന്നു.ലോകത്ത് സോഷ്യലിസ്റ്റ് സമീപനം, സാമ്രാജ്യത്യവിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ജനങ്ങളിൽ എത്തിക്കാൻ നമുക്ക് കഴിയുന്നില്ല അതിന് കഴിയുന്ന തരത്തിൽ സംഘടനയിൽ മാറ്റങ്ങൾ ഉണ്ടാകണം.ചരിത്രത്തിലും സാംസ്കാരത്തിലും വിഷം കലർക്കുന്ന സമീപനം BGP ചെയ്യുമ്പോൾ അത് തുറന്നു കാട്ടണം.. കേന്ദ്ര കമ്മിറ്റിയുടെ സാംസ്കാരിക രേഖ തുറന്നു ചർച്ച ചെയ്യണം. സർവ്വകലാശാല കാവിവൽക്കരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ. വർഗ്ഗീയ ആശയങ്ങൾക്കെതിരായി ശക്തമായ നിലപാട് ഉണ്ടാകണം. രാജ്യത്ത് സാധാരണ ജനങ്ങളെ ഉൾപ്പെടുത്തി കർഷക സമരങ്ങൾ ഉണ്ടാകണം. കേരളത്തിലെ യുഡിഎഫ് ബി.ജെ പി കൂട്ടുകെട്ട് തുറന്നു കാണിക്കണം.
ചരിത്ര രചനയും പുസ്തക രചനയും ജില്ലകളിൽ ഉണ്ടാകണം. ജനകീയ വിദ്യാഭ്യാസം വലിയ പ്രശ്നമായിട്ടാണ് ഞങ്ങൾ കാണുന്നത്. പുതിയ തലമുറയെ രാഷ്ട്രീയ സ്വാധീനത്തിലെത്തിക്കാൻ കഴിയുന്ന തരത്തിൽ പ്രവർത്തിക്കണമെന്നും തീരുമാനിച്ചു.
കേന്ദ്രം കേരളത്തോട് കടുത്ത അവഗണ കാണിക്കുമ്പോൾ വായ് പ്പയുടെ കാര്യത്തിൽ നികുതി വരുമാനത്തിൽ ഒക്കെ കേന്ദ്രം കാണിക്കുന്ന നിലപാടുകൾ നിലനിൽക്കുമ്പോൾ പണം ആവശ്യമാണ് അതിന് പുതിയ രേഖ മുന്നോട്ടുവച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച്ചില പത്രങ്ങളിൽ വിരുദ്ധമായ വാർത്തയാണ് വന്നത്.പത്രങ്ങളുടെ പേരോന്നും ഞാൻ പറയുന്നില്ല.
രേഖ സംബന്ധിച്ച്മാധ്യമങ്ങൾ നടത്തുന്ന നെഗറ്റീവ് ആശയം ശരിയാണോ എന്നവർ പരിശോധിക്കണം. കേരളത്തിൻ്റെ വികസനമാണ് ആവശ്യം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ സംഘങ്ങളുമായി ചേർന്ന് ലൈഫ് പദ്ധതി പൂർത്തീകരിക്കാൻ കഴിയണം.. പ്രവാസി നിക്ഷേപംഉപയോഗപ്പെടുത്തുകയാണ് മറ്റൊരു നിർദ്ദേശം. മൂലധന നിക്ഷേപം എങ്ങനെയായാലും അത് ജനങ്ങളുടെ താൽപ്പര്യങ്ങൾക്ക് വേണ്ടിയാകണം. ജനവിരുദ്ധ നയങ്ങൾ ഇക്കാര്യത്തിൽ ഉണ്ടാകില്ല’
കേന്ദ്രം അധിക വരുമാനത്തിന് സെസ് കളും സർ ചാർജുകളും ഏർപ്പെടുത്തുന്നു. എന്നാൽ സംസ്ഥാനങ്ങളുമായി ആലോചിക്കുന്നില്ല. സാമ്പത്തിയ ഉന്നമനത്തിൽ നിൽക്കുന്നവരെ സഹായിക്കണോ, സാധാരണ ജനങ്ങളെ സഹായിക്കണമല്ലോ. സർക്കാർ നൽകുന്ന സേവനങ്ങൾക്ക് ചെറിയ നികുതി ഏർപ്പെടുത്തുക വേണം ഇത് ഗൗരവമായി ചർച്ച ചെയ്ത് മാത്രമെ തീരുമാനിക്കു ‘
സ്വന്തം കാലിൽ നിൽക്കുക എന്നതാണ് നമ്മൾ ഇപ്പോൾ ആലോചിക്കുന്നത്. പൊതുമേഖലയെ ശക്തിപ്പെടുത്തണം. 5 ലക്ഷം കോടി രൂപയുടെ സ്വകാര്യവൽക്കരണം നടപ്പാക്കിയത് മോദിയാണ് ‘വയനാട് കേന്ദ്രം തന്ന സഹായം മാർച്ചിൽ തന്നെ ഉപയോഗിക്കണം ആ നിർദ്ദേശത്തോട് പ്രതിഷേധം ഞങ്ങൾക്കുണ്ട്. സഹകരണ മേഖലയെ ശക്തിപ്പെടുത്തണം.തുടങ്ങിയ കാര്യങ്ങൾ പൊതു ചർച്ചയുടെ ഭാഗമായി പ്രതിനിധികൾ പറഞ്ഞതായ് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. മറ്റു ചർച്ചകളെക്കുറിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകിയില്ല. പത്രസമ്മേളനം അവസാനിപ്പിച്ചു മടങ്ങി.5.30 വീണ്ടും ചർച്ച തുടരുന്ന സാഹചര്യത്തിലാണ് അദ്ദേഹം ഹാളിലേക്ക് പോയത്.ആറ് പ്രമേയങ്ങൾ ഇന്ന് പ്രതിനിധി സഖാക്കളുടെ മുന്നിൽ അവതരിപ്പിച്ചു. വയനാട് ദുരന്തം കേന്ദ്രസർക്കാർ സമീപനത്തിനെതിരെ അണി ചേരുക, സംസ്ഥാനങ്ങളുടെ അധികാരം കവരുന്ന യു.ജി സി കരട് നിയമ ഭേദഗതി പിൻവലിക്കുക, രാജ്യത്തെ പൊതുമേഖലയെ സംരക്ഷിക്കുക, കേരളത്തിലെ ഭൂപ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണുക, കേരളത്തിലെ സഹകരണ മേഖല സംരക്ഷിക്കുക, കേരളത്തോടുള്ള കേന്ദ്രത്തിൻ്റെ ശത്രുതാപരമായ അവഗണനയ്ക്കെതിരെ അണിനിരക്കുക.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.