വൈദികൻ കൂടി ആരോപണ വിധേയനായ കേസിൽ ചർച്ചകൾ പിന്നേത് വഴിക്ക് പോകണമായിരുന്നു എന്നാണ് സോഷ്യൽ മീഡിയിലെ പ്രതിഷേധക്കാർ ചോദിക്കുന്നത്.

വൈദികൻ കൂടി ആരോപണ വിധേയനായ കേസിൽ ചർച്ചകൾ പിന്നേത് വഴിക്ക് പോകണമായിരുന്നു എന്നാണ് സോഷ്യൽ മീഡിയിലെ പ്രതിഷേധക്കാർ ചോദിക്കുന്നത്.കാരിത്താസിൽ ജോലി തേടിപ്പോയ ഷൈനിക്ക് ജോലി നൽകാതെ അവരുടെ ജീവിതം നഷ്ടപ്പെടുത്തിയവരുടെ ഇടയിൽ ഇതിലും പുതിയത് എന്ത് പ്രതീക്ഷിക്കാനാണ്. സിറോ മലബാർ സഭയിലെ പ്രധാനിയും പുരോഗമന പ്രതിഛായയുമുള്ള മാർ തറയിൽ ഈ വിഷയത്തിൽ ഇടപെട്ട് ഇപ്പോൾ പ്രതിഷേധം ഏറ്റുവാങ്ങുന്നത്.ഭർത്താവ് ഇപ്പോൾ അറസ്റ്റിലുമായി റിമാൻഡിലായി കഴിഞ്ഞു. എന്നിട്ടും അയാളെയോ സഹാദരനായ വൈദികനെയോ പരാമർശിക്കാതെ, “ഒരു സ്ത്രീ അവരുടെ രണ്ട് മക്കളെയുമെടുത്ത് റെയിൽപാളത്തിൽ ജീവനൊക്കെ ഒടുക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ നിന്ന് ശ്രദ്ധ വ്യതിചലിച്ച് പോകുന്നു…..”, എന്നാണ് മാർ തറയിൽ പറഞ്ഞത്. ആരെ രക്ഷിക്കാനാണ് വ്യഗ്രതയെന്ന് വ്യക്തമാകുന്നുണ്ടെന്നും ആ സ്ത്രീയെയും കുട്ടികളെയും ഇനി മനസിലെങ്കിലും ചേർത്ത് പിടിക്കണമെന്നും ആണ് പലരും ചൂണ്ടിക്കാട്ടുന്നത്.കേരളത്തിലെ സ്ത്രീസംഘടനകൾ ഇപ്പോൾ എവിടെയാണ് ഈ വിഷയത്തിൽ ആരും പ്രതികരിക്കാനുമില്ല. ലോകവനിതാ ദിനാഘോഷത്തിലാണ് എല്ലാവരും വർത്തമാനം പറഞ്ഞ് പോകാനല്ലാതെ ഈ വിഷയത്തിൽ പ്രതികരിക്കാൻ എത്ര സംഘടനകൾ തയ്യാറായി. വനിതാ മുന്നേറ്റവും വനിതാശാക്തീകരണവും വാക്കുകളിലും പ്രിൻ്റ് പേപ്പറിലും സോഷ്യൽ മീഡിയാ ഫ്ലാറ്റ്ഫോമുകളിലും മാത്രമാകുന്നവരാണ് കൂടുതലും. സ്വന്തം വീട്ടിൽ ഇത്തരം വേദനകൾ വന്നാലെ നമുക്ക് വിഷമം വരു.മരണത്തിൻ്റെ പിന്നാമ്പുറങ്ങൾ തേടി പോകുന്നവർ ഇല്ലാ കഥകൾ പ്രചരിപ്പിക്കും. രണ്ടു കുട്ടികളും അമ്മയും നഷ്ടമായത് മിച്ചം സഭാ നേതൃത്വം പോലും വികാരിയുടെ ഭാഗത്ത് നിന്ന് പോകാനെ ശ്രമിക്കു. എന്നതാണ് പുരോഗമനം പറയുന്ന ബിഷപ്പിൻ്റെ വാക്കുകളിലെ അന്തർധാര എന്ന് സോഷ്യൽ മീഡിയാ ചോദിക്കുന്നു.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading