
ഇത് എന്ത് ക്രൂരത, ജീവനക്കാരൻ്റെ മുഖത്ത് കല്ല് കൊണ്ടിടിച്ചു. കോഴിക്കോട് സംഭവം നടന്നത്.
കോഴിക്കോട് :മൈസൂരിൽ നിന്നും പൊന്നാനിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് മാലാപറമ്പ് ഹൈവേയുടെ ഭാഗത്ത് വന്നപ്പോൾ തർക്കം ഉണ്ടായി. കെഎസ്ആർടിസി ബസിന് വലതുവശത്ത് കൂടിയും ഇടതുവശത്ത് കൂടിയും രണ്ട് വാഹനങ്ങൾ ഒരുമിച്ച് യാത്ര തുടർന്നു. ഇടതുവശത്ത് കൂടി പോയ വാഹനത്തിനോട് തൊട്ടുചേർന്ന് കെഎസ്ആർടിസി ബസ് യാത്ര തുടർന്നു എന്ന കാരണത്താൽ ബസ്സിന് മുന്നിലായി കാർ കൊണ്ടുവന്ന് നിർത്തുകയും കാറിൽ നിന്നും ഇറങ്ങിയ കാർ ഡ്രൈവർ കെഎസ്ആർടിസി കണ്ടക്ടറെ.കല്ലുകൊണ്ടിടിക്കുകയും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കണ്ടക്ടറെ കോഴിക്കോട് സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ചു.
ഡ്രൈവറുമായി തർക്കമുള്ളപ്പോൾ എന്തിന് കണ്ടക്ടറെ മർദ്ദിച്ചത്. കണ്ടക്ടർ കാര്യമായി ഒന്നും പറഞ്ഞില്ല. പിന്നെ എന്തുകൊണ്ട് ഇങ്ങനെ ഒരു മർദ്ദനം ഉണ്ടായി. പരാതിയുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം പോലീസ് നടത്തിവരുകയാണ്.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.