തിരുവനന്തപുരം:സർവീസ് മേഖലയിൽ കോൺഗ്രസ് അനുകൂല സംഘടനയായ എൻജിഒ അസോസിയേഷനിൽ കഴിഞ്ഞ ഒരു വർഷമായി നിലനിന്നിരുന്ന ഐക്യമില്ലായ്മ ഇന്നലെ മറനീക്കി പുറത്തുവന്നു വർഷങ്ങളായി സംഘടനയുടെ പ്രസിഡൻ്റ് സ്ഥാനത്ത് നിലവിൽ ചവറ ജയകുമാറാണ്. കഴിഞ്ഞ ഉമ്മൻ ചാണ്ടി ഭരണം തൊട്ട് ഇക്കാലമത്രയും അദ്ദേഹമാണ് സംഘടനയെ നയിക്കുന്നത്. എന്നാൽ കഴിഞ്ഞ സമ്മേളനം മുതൽ പ്രസിഡൻ്റ് സ്ഥാനം പിടിക്കാൻ ഈ ങ്ങിതിരിച്ചവർ സംഘടനയിൽ കുഴപ്പങ്ങൾ സൃഷ്ടിക്കുന്നത് പതിവായി, തുടർന്ന് കെ.പി സി സി സംഘടനയുടെ ചുമതല ഏറ്റെടുത്തു. കഴിഞ്ഞ പണിമുടക്കിൽ രണ്ടു കൂട്ടരും ഐക്യ ഫോർ മലയിൽ നിന്ന് പണിമുടക്കിയെങ്കിലും പിന്നീട് വന്ന പ്രസ്താവനകൾ എല്ലാം രണ്ടായിട്ടാണ് മാധ്യമങ്ങൾക്ക് കിട്ടി കൊണ്ടിരുന്നത്.
ഗ്രൂപ്പ് തിരിഞ്ഞുള്ള കൂട്ടയടിക്കൊടുവിൽ സംഘടനയ്ക്ക് അനുകൂല ജീവനക്കാരുടെ എൻജിഒ അസോസിയേഷൻ പിളർന്നു. പാണക്കാട് ഹാളിൽ നടന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ തെരഞ്ഞെടുപ്പിനെ ചൊല്ലിയാണ് വിഡി സതീശൻ പക്ഷവും സുധാകരൻ പക്ഷവും തമ്മിൽ കൂട്ടയടി നടന്നത്. കെപിസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം ലിജു, ജി സുബോധൻ തിരഞ്ഞെടുക്കപ്പെട്ട നേതാക്കൾ പങ്കെടുത്ത കൗൺസിൽ യോഗത്തിലാണ് അടിപൊട്ടിയത്. സതീശൻ പക്ഷം എം ജാഫർഖാനെ സംഘടനയുടെ പുതിയ പ്രസിഡൻ്റും എസ് ഉമാശങ്കറിനെ ജനറൽ സെക്രട്ടറിയും പ്രഖ്യാപിച്ചു. നിലവിലെ പ്രസിഡൻ്റ് ചവറ ജയകുമാറിനെ അനുകൂലിക്കുന്ന സുധാകരൻ പക്ഷക്കാർ ഇത് എതിർത്തതോടെ വാക്കേറ്റമായി. അതിനിടെ ചവറ ജയകുമാറിൻ്റെ അധ്യക്ഷതയിൽ യോഗം തുടങ്ങി. ഇത് എതിർവിഭാഗം തടഞ്ഞു. തുടർന്ന് കൗൺസിൽ അജൻഡ പൂർത്തിയാക്കാതെ സുധാകര വിഭാ ഗം ഇറങ്ങിപ്പോയി.”എന്ന വർത്തമാനവും നിലവിലുണ്ട് കോൺഗ്രസിലെ ഗ്രൂപ്പ് പോര് മറനീക്കി പുറത്തുവന്നു അത് സർവീസ് സംഘടന മേഖലയിലും എത്തിപ്പെട്ടു എന്നതാണ് വിചിത്രമായ കാര്യം. 1973 ൽ ജോയിൻ്റ് കൗൺസിൽ നിന്നും വിട്ടുപോയവർ ചേർന്ന് രൂപീകരിച്ച് കോൺഗ്രസിന് അനുകൂലമായി നിന്ന പ്രസ്ഥാനമാണ് തമ്മിലടിച്ച് തെറ്റി പിരിഞ്ഞ് നിൽക്കുന്നത്. വരും നാളുകളിൽ കൂടുതൽ പ്രതിസന്ധികൾ സംഘടനയ്ക്ക് ഉണ്ടാകാൻ സാധ്യതയുണ്ട്. നേതാക്കൾ ഒപ്പമിരുന്ന് സമവായത്തിലെത്തിക്കാൻ ശ്രമിക്കുന്നതാവും നല്ലത്.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.