കൊല്ലം സിറ്റി പോലീസ് പരിധിയില്‍ ഓട്ടോറിക്ഷ സ്റ്റാന്‍റുകളില്‍ മിന്നല്‍ പരിശോധനയില്‍ ഗുരുതര നിയമ ലംഘനങ്ങള്‍ കണ്ടെത്തി പിഴ ചുമത്തുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്യ്തു. ജില്ലയില്‍ സര്‍വ്വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ പലതും വിവിധ തരത്തില്‍ നിയമലംഘനം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതിന്‍റെ പശ്ചാത്തലത്തിലാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ കൊല്ലം, കരുനാഗപ്പള്ളി, ചാത്തന്നൂര്‍ എ.സി.പി മാരും പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഓ മാരും ഉള്‍പ്പെട്ട പോലീസ് സംഘം കണ്‍ഡ്രോള്‍ റൂം വാഹനങ്ങള്‍ ഉള്‍പ്പടെ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ശക്തമായ പരിശോധന നടത്തിയത്.
പൊതുജനങ്ങളുടെ സുരക്ഷിതമായ യാത്ര ഉറപ്പ് വരുത്തുന്നതിന്‍റെ ഭാഗമായാണ് ഡ്രൈവര്‍മാര്‍ ലഹരി ഉപയോഗിക്കുന്നുണ്ടോ, ലൈസന്‍സ് ഉണ്ടോ, യുണിഫോം ധരിക്കുന്നുണ്ടോ, വാഹനത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടോ, മതിയായ സുരക്ഷാ സര്‍ട്ടിഫിക്കറ്റുകളുണ്ടോ എന്നിവ പരിശോധനയ്ക്ക് വിധേയമാക്കിയത്. 06.01.2025 വൈകുന്നേരം 3.00 മണി മുതല്‍ നടത്തിയ പരിശോധനയില്‍ 884 ഓട്ടോറിക്ഷകളാണ് പരിശോധയ്ക്ക് വിധേയമാക്കിയത്. പരിശോധനയുടെ ഭാഗമായി 10 ഡ്രൈവര്‍മാര്‍ക്കെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനും 3 പേര്‍ക്കെതിരെ ലൈസന്‍സ് ഇല്ലാതെ സര്‍വ്വീസ് നടത്തിയതിനും കേസ് രജിസ്റ്റര്‍ ചെയ്യുകയും യൂണിഫോം ഉപയോഗിക്കാതിരുന്നതിന് 41 പേര്‍ക്കെതിരെ പിഴ ചുമത്തുകയും ചെയ്യ്തു. ഇതുകൂടാതെ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്ത വാഹനങ്ങളുമായി സര്‍വ്വീസ് നടത്തിയ 13 ഡ്രൈവര്‍മാര്‍ക്കെതിരെയും ഫിറ്റ്നസ് ഇല്ലാത്ത വാഹനം ഉപയോഗിച്ചതിന് ഒരാള്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്യ്തിട്ടുണ്ട്.
ജില്ലയിലെ 60 ഓളം ഓട്ടോറിക്ഷ സ്റ്റാന്‍ഡുകളില്‍ സ്റ്റേഷന്‍ പട്രോളിംഗ് വാഹനങ്ങളും കണ്‍ട്രോള്‍റൂം വാഹനങ്ങളും പരിശോധന നടത്തി. 15 ഇന്‍സ്പെക്ടര്‍മാരും 40 എസ്.ഐ മാരുമടക്കം 150 ഓളം പോലീസ് ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ പങ്കെടുത്തു.
മദ്യപിച്ച് വാഹനം ഓടിച്ചതിന് പിടിയിലായ ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍റ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പൊതുജനങ്ങളുടെ സുരക്ഷിതമായ യാത്ര ഉറപ്പ് വരുത്തുന്നതിന്‍റെ ഭാഗമായി തുടര്‍ന്നും അപ്രതീക്ഷിതമായ ഇത്തരം പരിശോധനകള്‍ തുടരുമെന്നും നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.