അഷ്ടമുടി കായലിൽ കറുത്ത കല്ലുമ്മേകക്കായുടെ അളവ് വർദ്ധിക്കുന്നു.

കൊല്ലം : അഷ്ടമുടി കായലിൽ കല്ലുമ്മേകക്കാ ( കറുത്ത നിറം) പെരുകുന്നു. ഇതുമൂലം ആഴം കുറഞ്ഞ സ്ഥലങ്ങളിൽ ഇത് പെരുകുകയും ഇതിൻ്റെ തോട് പൊടിഞ്ഞ് ആഴക്കുറവുണ്ടാക്കുന്നതായ് മൽസ്യ തൊഴിലാളികൾ പറഞ്ഞു. അഷ്ടമുടി കായലിൻ നാലു വർഷമായി ഈ കറുത്ത കല്ലുമ്മേകക്ക വരാൻ തുടങ്ങിയിട്ട്.സാധാരണ നീല കല്ലുമ്മേകക്കാ വർഷത്തിൽ ഒരു വട്ടം ജനിക്കും വളരും പിന്നീട് ഒരു വർഷം കഴിഞ്ഞേ വരു.

എന്നാൽ കറുത്ത കല്ലുമ്മേകക്കാ വർദ്ധിച്ചു വരുന്നതിനാൽ മൽസ്യ സമ്പത്ത് കുറയുന്നു. പല സ്ഥലത്തും ആഴം കുറയുന്നതു മൂലം കടലിൽ നിന്നും ജലത്തിൻ്റെ ഒഴുക്ക് കുറയുന്നതായും അവർ പറഞ്ഞു. കറുത്ത കല്ലുമ്മേകക്കായുടെ വർദ്ധനവ് തടയുകയോ, അല്ലെങ്കിൽ നീക്കം ചെയ്തില്ലെങ്കിൽ ചെമ്മീൻ മുതലായ മൽസ്യങ്ങളുടെ ഉൽപാദം കുറയും. ടൺ കണക്കിന് കറുത്ത കല്ലുമ്മേകക്ക അഷ്ടമുടി കായലിൽ നിറയുന്നു.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading