കൊല്ലം കൊട്ടിയം സിത്താര ജംഗ്ഷനിൽ നിർമ്മാണത്തിലിരിക്കുന്ന ദേശീയപാതയുടെ സർവീസ് റോഡ് തകർന്നതിന്റെ ഭാഗമായി കൊട്ടിയം ടൗണിലും ദേശീയപാതയിലും വാഹനഗതാഗതക്കുരുക്ക് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ താഴെപ്പറയുന്ന രീതിയിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു.
ആലപ്പുഴ ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ
· ആലപ്പുഴ ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന ട്രെയിലറുകൾ, ടാങ്കർ ലോറികൾ, കണ്ടെയിനറുകൾ മുതലായ ഹെവി വാഹനങ്ങളൂം മറ്റ് ഗുഡ്‌സ് വാഹനങ്ങളൂം ചവറ കെ.എം.എം.എൽ ജംഗ്ഷനിൽ തിരിഞ്ഞ് ഭരണിക്കാവ്- കൊട്ടാരക്കര വഴി എംസി റോഡിൽ പ്രവേശിച്ച് യാത്ര തുടരാവുന്നതാണ്്.
· തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന മറ്റു വാഹനങ്ങൾ ചവറ – ആൽത്തറമൂട് – കടവൂർ – കല്ലൂംതാഴം – അയത്തിൽ കണ്ണനല്ലൂർ വഴി മൈലക്കാട് എത്തി ദേശീയപാതയിൽ പ്രവേശിച്ച് യാത്ര തുടരാവുന്നതും അല്ലെങ്കിൽ കണ്ണനല്ലൂർ-മീയന്നൂർ-കട്ടച്ചൽ വഴി ചാത്തന്നൂർ പ്രവേശിച്ച് യാത്ര തുടരാവുന്നതാണ്
· കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന വാഹനങ്ങൾ അയത്തിൽ-കണ്ണനല്ലൂർ-കട്ടച്ചൽ- ചാത്തന്നൂർ വഴി ദേശീയപാതയിൽ പ്രവേശിച്ച് യാത്ര തുടരാവുന്നതാണ്്
തിരുവനന്തപുരം ഭാഗത്ത് നിന്നും ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ
· തിരുവന്തപുരത്ത് നിന്നും കൊല്ലം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ(തീരദേശം റോഡ്) പാരിപ്പളളി-പരവൂർ -പൊഴിക്കര വഴി കൊല്ലത്തേക്ക് യാത്ര തുടരാവുന്നതാണ്്.
പൊതുജനങ്ങൾക്ക് ഗതാഗത കുരുക്ക് ഒഴിവാക്കി സുഗമമായ യാത്ര ഉറപ്പ് വരുത്തുന്നതിനായി പോലീസ് നിർദ്ദേശിക്കുന്ന ഈ ഗതാഗത ക്രമീകരണങ്ങളോട് എല്ലാവരുടെയും സഹകരണമുണ്ടാവണമെന്ന് ജില്ലാ പോലീസ് മേധാവി അഭ്യർത്ഥിക്കുന്നു.
Discover more from News12 India
Subscribe to get the latest posts sent to your email.



