കൊല്ലം : കൊല്ലത്തെ ചുവപ്പണിയിച്ച് സി.പി ഐ (എം) ൻ്റെ സംസ്ഥാന സമ്മേളനംമാർച്ച് 6 മുതൽ 9 വരെ കൊല്ലത്ത് ഇന്ന് തുടക്കം കുറിക്കും. കോടിയേരി ബാലകൃഷ്ണൻ നഗർ(സി.കേശവൻമെമ്മോറിയൽ റൗൺഹാൾ, കൊല്ലം)2025 മാർച്ച് 6 രാവിലെ 9 ന് എ.കെ ബാലൻ പതാക ഉയർത്തും., രക്തസാക്ഷി മണ്ഡപത്തിൽ-പുഷ്പാർച്ചന.രക്തസാക്ഷി പ്രമേയം.അനുശോചന പ്രമേയം.തുടർന്ന് സമ്മേളനംപി ബി അംഗവും കേന്ദ്ര കമ്മിറ്റി കോ- ഓർഡിനേറ്ററുമായ പ്രകാശ് കാരാട്ട്ഉദ്ഘാടനം നിർവ്വഹിക്കും. പ്രവർത്തന റിപ്പോർട്ട് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ അവതരിപ്പിക്കും.530 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.മാർച്ച് 9-ന് 25000 റെഡ് വോളണ്ടിയർമാരുടെ പരേഡും, 2 ലക്ഷം പേർ പങ്കെ ടുക്കുന്ന ബഹുജനറാലിയും ആശ്രാമം മൈതാനത്ത് സീതാറാംയെച്ചൂരി നഗറിൽ പൊതുസമ്മേളനവും നടക്കും.ഇതോടൊപ്പം നവകേരള നയരേഖ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കും.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.