“ആലപ്പുഴ കളര്‍കോട് അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന ആൻവിൻ മരിച്ചു”

എടത്വ:കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ആലപ്പുഴ കളര്‍കോട് വച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന എടത്വ സ്വദേശി മരിച്ചു. തലവടി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പള്ളിച്ചിറ കൊച്ചുമോന്‍ ജോര്‍ജ്ജിന്റെ മകന്‍ ആല്‍വിന്‍ ജോര്‍ജ് (20) ആണ് മരിച്ചത്.

ആൽവിൻ ജോർജും കുടുംബവും

തലയ്ക്ക് ഗുരുതര പരുക്കേറ്റ ആല്‍വിനെ ഇന്നലെ രാവിലെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മാതാവ് മീനാ കൊച്ചുമോന്‍ തലവടി കറുകപറമ്പ് കുടുംബാംഗമാണ്. സഹോദരന്‍ : കെവിന്‍ കെ. ജോര്‍ജ്ജ്. വണ്ടിയോടിച്ചിരുന്നയാളിന്റെ ഇടതുസൈഡിലാണ് ആല്‍വിന്‍ ഇരുന്നിരുന്നതെന്നാണ് പോലീസ് പറയുന്നത്. അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. 11 പേര്‍ ആയിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. തിങ്കളാഴ്ച രാത്രിയായിരുന്നു ദാരുണമായ വാഹനാപകടം നടന്നത്. പാലക്കാട് സ്വദേശി ശ്രീദേവ് വത്സന്‍, മലപ്പുറം കോട്ടക്കല്‍ സ്വദേശി ദേവനന്ദന്‍, കണ്ണൂര്‍ സ്വദേശി മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് നേരത്തെ അപകടത്തില്‍ മരിച്ചത്.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.