
ഡൽഹി പൊലീസ് ഉദ്യോഗസ്ഥനായ മലയാളിയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി.
ന്യൂഡൽഹി :ഡൽഹി പൊലീസ് ഉദ്യോഗസ്ഥനായ മലയാളിയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി.കോഴിക്കോട് വടകര മണിയൂർ എളമ്പിലാട് എടത്തിൽ സ്വദേശിയും സരസ്വതി വിഹാർ പൊലീസ് ലൈൻ നമ്പർ 12ലെ താമസക്കാരനുമായി സുനിൽകുമാറാണ്(59) മരിച്ചത്.
28ന് കാണാതായ സുനിൽകുമാറിനെ മാർച്ച്3നാണ് ബാദ്‌ലിയിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം സബ്ജി മണ്ഡി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. അശോക് വിഹാർ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറായിരുന്ന അദ്ദേഹത്തിനു വിരമിക്കാനായി ഏകദേശം ഒരുവർഷം കൂടിയുണ്ടായിരുന്നു. SNDP യോഗം ഡൽഹി യൂണിയൻ രോഹിണി ശാഖാ യോഗം അംഗവും 87 ബാച്ചിലെ ഡൻഹി പോലിസ് ബറ്റാലിയനിലെ അംഗവുമാണ്.
ഭാര്യ: എം.വി.റീജ. മക്കൾ: അശ്വതി എസ്.സുനിൽ, രേവതി എസ്.സുനിൽ. മൃതദേഹം കൈരളി വെൽഫെയർ ആൻഡ് കൾചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ കേരളത്തിലെത്തിച്ചു. ഇന്നു വീട്ടുവളപ്പിൽ സംസ്കരിക്കും.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.