Skip to content
News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
Home/Breaking News/സ്‌പോര്‍ട്ട്‌സ് ക്വാട്ടയില്‍ നിയമനം നടത്തിയ ക്ലാര്‍ക്ക് തസ്തികകള്‍ക്ക് പകരമായി സൂപ്പര്‍ ന്യൂമററി തസ്തികള്‍ സൃഷ്ടിച്ച് പി.എസ്.സി റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നടത്തണംകെ.പി.ഗോപകുമാര്‍
Breaking NewsJob VacancyKerala NewsThiruvananthapuram

സ്‌പോര്‍ട്ട്‌സ് ക്വാട്ടയില്‍ നിയമനം നടത്തിയ ക്ലാര്‍ക്ക് തസ്തികകള്‍ക്ക് പകരമായി സൂപ്പര്‍ ന്യൂമററി തസ്തികള്‍ സൃഷ്ടിച്ച് പി.എസ്.സി റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നടത്തണംകെ.പി.ഗോപകുമാര്‍

By News Desk
3 June 2025 1 Min Read
0

തിരുവനന്തപുരം:സ്‌പോര്‍ട്ട്‌സ് ക്വാട്ടയില്‍ നിന്നും ക്ലാര്‍ക്ക് തസ്തികകളിലേക്ക് വിവിധ വകുപ്പുകളില്‍ നിയമനം നടത്തിയത് മൂലം നിലവില്‍ കാലാവധി അവസാനിക്കാറായ പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് നിയമനം കിട്ടാതെ ആയെന്നും ആയത് പരിഹരിക്കുന്നതിന് കാലാവധി അവസാനിക്കാറായ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം ലഭിക്കുന്നതിനായി സൂപ്പര്‍ന്യൂമറി തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കണമെന്നും ധനദൃഢീകരണത്തിന്റെ പേരില്‍ ഒ.എ/ടൈപ്പിസ്റ്റ് തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തണമെന്ന് പരാമര്‍ശിച്ചു കൊണ്ട് ഇറങ്ങിയ ഉത്തരവ് ഭേദഗതി ചെയ്‌തെങ്കിലും വകുപ്പ് മേധാവികള്‍ സാങ്കേതികത്വം പറഞ്ഞു കൊണ്ട് ടി തസ്തികകളിലെ നിയമനം തടയുന്നുവെന്നും സര്‍ക്കാര്‍ തലത്തില്‍ അടിയന്തിര ഇടപെടല്‍ നടത്തി, ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നടത്തുന്നതിന് നടപടി സ്വീകരിക്കണമെന്നും പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ ഹെല്‍പ്പ് ഡെസ്‌ക് ഉദ്ഘാടനം ചെയ്തു കൊണ്ട് ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി കെ.പി.ഗോപകുമാര്‍ അഭിപ്രായപ്പെട്ടു.
ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ എസ്.സജീവ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടേറിയറ്റ് അംഗം ആര്‍.സിന്ധു സ്വാഗതവും ജോയിന്റ് കൗണ്‍സില്‍ സൗത്ത് ജില്ലാ സെക്രട്ടറി വിനോദ്.വി.നമ്പൂതിരി നന്ദിയും പറഞ്ഞു. സംസ്ഥാന ട്രഷറര്‍ എം.എസ്.സുഗൈതകുമാരി, സെക്രട്ടേറിയറ്റ് അംഗങ്ങളായ എ.ഗ്രേഷ്യസ്, എസ്.പി.സുമോദ്, എന്‍.കൃഷ്ണകുമാര്‍, പി.ശ്രീകുമാര്‍, വി.കെ.മധു, വി.ബാലകൃഷ്ണന്‍, സി.എ.അനീഷ്, സംസ്ഥാന കമ്മിറ്റി അംഗം യു.സിന്ധു, ആര്‍.സരിത, എസ്.കെ.എം.ബഷീര്‍, സൗത്ത് ജില്ലാ പ്രസിഡന്റ് ആര്‍.കലാധരന്‍, നോര്‍ത്ത് ജില്ലാസെക്രട്ടറി സതീഷ് കണ്ടല, കൊല്ലം പ്രസിഡന്റ് സതീഷ്.കെ.ഡാനിയല്‍, ജില്ലാ സെക്രട്ടറി കെ.ബി.അനു, എറണാകുളം ജില്ലാ സെക്രട്ടറി ഹുസൈന്‍ പതുവന തുടങ്ങിയവര്‍ പങ്കെടുത്തു.
കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ നിന്നും എത്തിയ പി.എസ്.സി റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ത്ഥികള്‍, നിയമനം നടക്കാതിരിക്കുന്നതിനുള്ള അവരുടെ ആവലാതിയും റാങ്ക് ലിസ്റ്റ് അവസാനിക്കുന്ന സാഹചര്യത്തില്‍ അവര്‍ നേരിടുന്ന ആശങ്കയും ചര്‍ച്ചയിലൂടെ ഉന്നയിച്ചു. നിയമനം വേഗത്തില്‍ ആക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ ആവശ്യമായ ഇടപെടല്‍ നടത്തുമെന്നും ജോയിന്റ് കൗണ്‍സിലിന്റെ ഓഫീസിലെ രാമന്‍ ഹാള്‍ റാങ്ക് ഹോള്‍ഡേഴ്‌സിന്റെ ഹെല്‍പ്പ് ഡെസ്‌കായി പ്രവര്‍ത്തിക്കുമെന്നും യോഗം തീരുമാനം എടുത്തു. എല്ലാ ജില്ലകളിലും ഇന്ന് മുതല്‍ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങും.

Author

News Desk

Follow Me
Other Articles
Previous

പ്രവേശനോത്സവം വർണ്ണാഭമാക്കി കിഡ്സ്‌ പാലസ് ഗ്ലോബൽ സ്മാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂൾ

Next

നിയമത്തിന്റെ വഴിയേ പൊരുതി നേടിയതാണ് ഈ ഉത്തരവ് എന്ന് സന്ധ്യയുടെ കുടുംബം പ്രതികരിച്ചു.

No Comment! Be the first one.

Leave a Reply

Your email address will not be published. Required fields are marked *

Recent Posts

  • ഞാനൊരു ഇടയനാണ്, എനിക്ക് ഒരിക്കലും യുദ്ധത്തെ അനുകൂലിക്കാനാവില്ല. നോക്കൂ, ഈ ചിത്രം… ഇവൻ ഒരു ലബനീസ് മുസ്ലിം ബാലനാണ്. 25 April 2026
  • വേനല്‍ പ്രതിരോധം – സന്നദ്ധ സംഘടനകളുടെ യോഗം വിളിച്ച് ജില്ലാ കലക്ടര്‍ 25 April 2026
  • പി.കെ. ശ്രീധരൻ …. ചെങ്ങളായി.എഴുതുന്നു. വിവേകിന്റെ ക്ഷേത്ര ദർശനം എഴുതുന്നു സോഷ്യൽ മീഡിയാ ചർച്ച ചെയ്യുന്നു. എഴുത്തുകാരന്റെ വാദവും വിവാദമായോ? 22 April 2026
  • അശ്വ പത്താം വാർഷികാഘോഷം നടത്തി. ഡെപ്യൂട്ടി കമ്മീഷണർ റോയ് വർഗീസിന് വേൾഡ് കസ്റ്റംസ് അവാർഡ് തിളക്കം. 15 April 2026
  • ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്‍റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു. 15 April 2026
  • തെരഞ്ഞെടുപ്പില്‍ മുഴുവന്‍ മണ്ഡലങ്ങളിലും എല്‍ഡിഎഫിനെ പിന്തുണയ്ക്കണമെന്നാണ് കാന്തപുരം. 7 April 2026
  • സാമൂഹിക ജനാധിപത്യത്തില്‍ ഊന്നിയുള്ള ജനപക്ഷ വികസനം പാര്‍ട്ടി ലക്ഷ്യം: സിപിഎ ലത്തീഫ് 7 April 2026
  • സിനിമാ ലോകത്തെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് നടി സജിത മഠത്തിൽ പങ്കുവെച്ച ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. 3 April 2026
  • എഫ്‌സിആര്‍എ ഭേദഗതി ബില്‍ 2026 ഭരണഘടനാ വിരുദ്ധവും കിരാതവും: എസ്.ഡി.പി.ഐ 1 April 2026
  • ദേവാലയത്തില്‍ മോഷണം-പ്രതി മണിക്കുറുകള്‍ക്കുള്ളില്‍ പിടിയില്‍ 22 March 2026
  • ലോകമെമ്പാടുമുള്ള യുവാക്കൾക്കിടയിൽ, പ്രത്യേകിച്ച് 1998-നും 2012-നും ഇടയിൽ ജനിച്ച ജെൻ സി (Gen Z) തലമുറയിൽ ലൈംഗിക പ്രവർത്തനങ്ങൾ ഗണ്യമായി കുറയുന്നതായി പുതിയ പഠനങ്ങൾ 20 March 2026
  • മാതൃകാ പെരുമാറ്റ ചട്ടം പാലിക്കണം; ലംഘിക്കുന്നവർക്കെതിരെ കർശന നടപടി-ജില്ലാ കളക്ടര്‍ അലക്സ് വർഗീസ് 16 March 2026
  • ഇ-ട്രഷറി സംവിധാനം സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിലാക്കി: മന്ത്രി കെ.രാജൻ 13 March 2026
  • ടീച്ചറെ… അവസാനമായി ഒരു നോക്ക് കാണാൻ പിള്ളേര് മുഴുവൻ ആ സ്‌കൂൾ പരിസരത്ത് ഓടിയെത്തി, 12 March 2026
  • സംസ്ഥാന പോലീസ് മോധാവിയുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു 9 March 2026
  • മന്ത്രി കെ ബി ​ഗണേഷ്കുമാറിനെതിരെ തുറന്നടിച്ച് ഭാര്യ ബിന്ദു മേനോൻ രംഗത്ത് 9 March 2026
  • നഷ്ടമായ ഫോണുകള്‍ കണ്ടെത്താനായി കൊല്ലം സിറ്റി സൈബര്‍ പോലീസിന്റെ സ്‌പെഷ്യല്‍ ഡ്രൈവ്; 122 മൊബൈല്‍ ഫോണുകള്‍ ഉടമസ്ഥര്‍ക്ക് തിരികെ നല്‍കി . 7 March 2026
  • അന്താരാഷ്ട്ര വനിതാദിനാചരണം സംഘടിപ്പിച്ചു 7 March 2026
  • T20 ലോകകപ്പ് ഫൈനൽ ; ഫൈനൽ പോരാട്ടം 6 March 2026
  • റഷ്യൻ ക്രൂഡ് ഓയിൽ 6 March 2026
  • ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുന്നു 6 March 2026
  • സി പി എം ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ വിമർശനവുമായി പി.കെ.ശശി 6 March 2026
  • മാതാപിതാക്കളുടെ മരണം താങ്ങാനായില്ല, കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി 17 വസ്സുകാരൻ മകനും വിടവാങ്ങി. 6 March 2026
  • ഉത്സവാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ യുവാവിനെ ക്രൂരമായി ആക്രമിച്ച് മൃതപ്രായനാക്കിയ സംഘത്തിലെ രണ്ട് പ്രതികൾ പിടിയിൽ 4 March 2026
  • KSRTC ജീവനക്കാരെയും പെൻഷൻകാരെയും സർക്കാർ പരിഗണിക്കണം: എഐടിയുസി. 4 March 2026

Categories

Copyright 2026 — News12 India Kerala . All rights reserved. Blogsy WordPress Theme