28 May 2026
എഡിഎം നവീന്‍ബാബുവിന്‍റെ മരണം,സിബിഐ അന്വേഷണാവശ്യം ഹൈക്കോടതി തള്ളി.

കൊച്ചി: എഡിഎം നവീന്‍ബാബുവിന്‍റെ മരണം,സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹര്‍ജി ഹൈക്കോടതിയും തള്ളി. ഹൈക്കോടതി ആവശ്യവും അംഗീകരിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. കോടതിവിധിയിൽ ദുഃഖമുണ്ട്. ആലോചിച്ച് അടുത്ത തീരുമാനമെടുക്കും എന്ന് ഭാര്യ മഞ്ജുഷ പറഞ്ഞു.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിക്കുമെന്ന് സഹോദരന്‍ പ്രവീണ്‍ബാബു. പൊലീസില്‍നിന്ന് സഹായകരമായി ഒരു നീക്കവുമില്ല. പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസിന്‍റേത്. കേരള പൊലീസില്‍ വിശ്വാസമില്ല. സഹായിക്കുന്നവരെ തളര്‍ത്താന്‍ ശ്രമിക്കുന്നു. അനാവശ്യ പ്രചരണങ്ങള്‍ നടക്കുന്നു.അതിനെതിരെ നിയമ നടപടിയുണ്ടാകുമെന്നം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *